പുല്‍പ്പള്ളി: കര്‍ണ്ണാടകയിലെ ബൈരക്കുപ്പ മാനിമൂല കോളനിയിലെ മധു(28) ആണ് കൊല്ലപ്പെട്ടത്. വിറക് ശേഖരിക്കാന്‍ കാട്ടില്‍ പോയപ്പോഴായിരുന്നു കടുവയുടെ ആക്രമണം. ഞായറാഴ്ച ഉച്ചക്കു കാട്ടില്‍ പോയ മധു തിരിച്ചെത്താത്തതിനെ തുടര്‍ന്നായിരുന്നു നാട്ടുകാര്‍ തിരച്ചില്‍ നടത്തിയത്.
കോളനിയില്‍ നിന്നും 200 മീറ്റര്‍ അകലെ കൈകാലുകളില്ലാത്ത നിലയിലായിരുന്നു മൃതദേഹം. വനപാതകരെത്തി പരിശോധന നടത്തി. പ്രദേശത്ത കുറച്ചു നാളുകളായി കടുവാ ശല്യം വര്‍ദ്ധിച്ചിട്ടുണ്ടെന്ന് നാട്ടുകാര്‍ പരാതി പറഞ്ഞു.
This post have 0 komentar
EmoticonEmoticon