റായ്പൂര്‍: ഛത്തീസ്ഗഡില്‍ ഭൂപേഷ് ബാഗലിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ വികസിപ്പിച്ചു. ഒന്‍പത് പുതിയ മന്ത്രിമാരെ കൂടി ഉള്‍പ്പെടുത്തിയാണ് മന്ത്രിസഭ വികസനം. ഇതോടെ മന്ത്രിസഭാംഗങ്ങളുടെ എണ്ണം 12 ആയി. മുഖ്യമന്ത്രി അടക്കം 13 മന്ത്രിമാരാണ് ഛത്തിസ്ഗഢില്‍ പരമാവധി അനുവദിക്കപ്പെട്ടത്.
മുഹമ്മദ് അക്ബര്‍, രവീന്ദ്ര ചൗബി, ജയ്‌സിംഗ് അഗര്‍വാള്‍, ഉമേശ് പട്ടേല്‍, അനില ബേദിയ, ക്വാസി ലഖ്മ, പ്രേം സായ് സിംഗ്, ശിവകുമാര്‍ ദഹാരിയ, രുദ്ര ഗുരു എന്നിവരാണ് പുതുമായി അധികാരമേറ്റ മന്ത്രിമാര്‍. എല്ലാവരുംഹിന്ദിയിലാണ് സത്യപ്രതിജ്ഞ ചെയ്തത്.
15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുന്നത്. 90 സീറ്റുകളില്‍ 68 എണ്ണം കോണ്‍ഗ്രസ് നേടിയപ്പോള്‍ ബിജെപി 15ല്‍ ഒതുങ്ങുകയായിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon