ads

banner

Tuesday, 30 April 2019

author photo

ഭോപ്പാല്‍: കോണ്‍ഗ്രസിന് മുന്നറിയിപ്പുമായി ബി.എസ്.പി അദ്ധ്യക്ഷ മായാവതി. മധ്യപ്രദേശില്‍ ബിഎസ്പി സ്ഥാനാര്‍ത്ഥി രാജിവെച്ചതിനു പിന്നാലെയാണ് മായവധിയുടെ മുന്നറിയിപ്പ്. 

ചെറിയ ഭൂരിപക്ഷത്തില്‍ സംസ്ഥാനത്ത് അധികാരത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്ന കാര്യം ബിഎസ്പിക്ക് ചിന്തിക്കേണ്ടി വരുമെന്ന് മായാവതി ട്വീറ്റ് ചെയ്തു.

ഔദ്യോഗിക പദവികള്‍ ദുരുപയോഗം ചെയ്യുന്നതില്‍ കോണ്‍ഗ്രസ് ബി.ജെ.പിയേക്കാള്‍ ഒട്ടും പുറകിലല്ല എന്നായിരുന്നു മായാവതി ട്വീറ്റ് ചെയ്തത്. തങ്ങളുടെ സ്ഥാനാര്‍ഥി കോണ്‍ഗ്രസില്‍ ചേരാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. ഭീഷണിപ്പെടുത്തിയും ഭയപ്പെടുത്തിയുമാണ് ലോകേന്ദ്ര സിങിനെ കോണ്‍ഗ്രസില്‍ ചേര്‍ത്തത്. ഗുണയില്‍ സ്വന്തം ചിഹ്നത്തില്‍ തന്നെ മത്സരിച്ച് പാര്‍ട്ടി ഇതിന് മറുപടി നല്‍കും. സംസ്ഥാന സര്‍ക്കാരിന് നല്‍കി വരുന്ന പിന്തുണ തുടരണോ എന്ന കാര്യവും പരിശോധിക്കുമെന്നും മായാവതി വ്യക്തമാക്കി.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement