തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ച കേസില്‍ പൊലീസ് അന്വേഷണം വഴിമുട്ടി. സംഭവം നടന്ന് രണ്ട് മാസം ആയിട്ടും അറസ്റ്റ് ഒന്നും ഉണ്ടായില്ല. അന്വേഷണത്തില്‍ നിര്‍ണായക വിവരങ്ങള്‍ പൊലീസ് കേന്ദ്രങ്ങള്‍ തന്നെ കൈമാറിയിട്ടും അന്വേഷണസംഘം തുടര്‍ നടപടികള്‍ സ്വീകരിച്ചില്ലെന്നാണ് ആരോപണം.
ഒക്ടോബര്‍ 27നാണ് തിരുവനന്തപുരം കുണ്ടമണ്‍കടവിലുള്ള സ്വാമിസന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിക്കപ്പെട്ടത്. ആശ്രമത്തിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് വാഹനങ്ങള്‍ക്ക് തീയിടുകയായിരുന്നു. ആശ്രമത്തിന് മുന്നില്‍ അക്രമികള്‍ വച്ചിരുന്ന റീത്ത് കേന്ദ്രീകരിച്ച് അന്വേഷണം നടന്നിരുന്നു.
അന്വേഷണം തണുപ്പിക്കാന്‍ ശ്രമം നടക്കുന്നെന്ന ആക്ഷേപം ശക്തമായിരിക്കെ റീത്ത് വാങ്ങിയത് ആരാണ് എന്നതടക്കം കണ്ടെത്താന്‍ വിശദമായ അന്വേഷണം നടക്കാത്തത് സംശയകരമാണ്. ഇതിന്റെ അടിസ്ഥാനത്തിലുള്ള തുടര്‍ അന്വേഷണത്തില്‍ പൊലീസ് രഹസ്യസ്വഭാവം സൂക്ഷിക്കുകയാണ്. ആശ്രമത്തിലെ അന്തേവാസികളില്‍ നിന്നടക്കം പലതവണ മൊഴിയുമെടുത്തിരുന്നു.
This post have 0 komentar
EmoticonEmoticon