ads

banner

Sunday, 16 December 2018

author photo

കൊച്ചി: കൊച്ചി ബ്യൂട്ടിപാര്‍ലറിനു നേരെയുണ്ടായ വെടിവെയ്പില്‍ രണ്ടാഴ്ച്ച മുന്‍പ് മൂന്ന് തവണ തനിക്ക് ഭീഷണി സന്ദേശം വന്നിരുന്നു പാര്‍ലര്‍ ഉടമയും നടിയുമായ ലീന മരിയ പോള്‍. രവി പുജാരയാണ് പണം ആവശ്യപ്പെട്ടത്. ആദ്യം അഞ്ച് കോടിയും പിന്നീട് 25 കോടിയും ആവശ്യപ്പെട്ടുവെന്ന് ലീന പറഞ്ഞു.

താന്‍ ഇരയാണെന്നും തനിക്കെതിരെ നടക്കുന്നത് കുപ്രചരണങ്ങളാണെന്നും ലീന മരിയ പറഞ്ഞു. ബോളിവുഡിലടക്കം രവി നടത്തിയ ഇടപെടലുകളെക്കുറിച്ച് പറഞ്ഞിരുന്നു. തന്റെ ജീവന് ഭീഷണിയുണ്ടെന്നും ലീന മരിയ പറഞ്ഞു. നടിയുടെ പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഭവത്തിന് പിന്നില്‍ എന്നാണ് പൊലീസിന്റെ നിഗമനം. വെടിവയ്പ് നടത്തിയത് ഭയപ്പെടുത്താനാണെന്നും പൊലീസ് സംശയിക്കുന്നു.

നിരവധി സാമ്പത്തിക തട്ടിപ്പു കേസുകളില്‍ മുമ്പ് പ്രതിയായ ലീന മരിയ പോളിനും പങ്കാളി സുഖാഷ് ചന്ദ്രശേഖറിനും രാജ്യത്തെ വന്‍കിട ഹവാല ഇടപാടുകളുമായി ബന്ധമുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് അടക്കം നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. സ്പോ!ര്‍ട്സ് കാറുകളടക്കം 40 അത്യാഡംബര കാറുകള്‍ ഒരു വര്‍ഷം മുമ്പ് കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്ളാറ്റിന്റെ പാര്‍ക്കിങ് ഏരിയയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് പിടിച്ചെടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് പണമിടപാടുമായി ബന്ധപ്പെട്ട ത!ര്‍ക്കമാണ് സംഭവത്തിന് കാരണം എന്ന നിഗമനത്തില്‍ എത്തിയിരിക്കുന്നത്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement