കൊച്ചി: വനിതാ മതിലിൽ പങ്കെടുക്കുന്ന ആശാ വർക്കർമാരുടെയും തൊഴിലുറപ്പ് ജീവനക്കാരുടെയും അന്നേ ദിവസത്തെ വേതനം പിടിക്കണമെന്ന് യുഡിഎഫ്. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്, കൊച്ചി മേയർ എന്നിവരോടാണ് യുഡിഎഫ് കൺവീനർ ഇക്കാര്യം ആവശ്യപ്പെട്ടത്.
വനിതാ മതിലിന്‍റെ പേരിൽ തൊഴിലുറപ്പ് തൊഴിലാളിൾക്ക് പണി നിഷേധിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. ജോലിയും കൂലിയും ഇല്ലാതായതോടെ തൊഴിലാളികൾ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു. പാലക്കാട് മലമ്പുഴയിലാണ് സംഭവം. എന്നാൽ സാങ്കേതിക കാരണങ്ങളാലാണ് തൊഴിൽ നൽകുന്നതിന് കാലതാമസമെന്നാണ് പഞ്ചായത്തിന്‍റെ വിശദീകരണം.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon