ads

banner

Thursday, 20 December 2018

author photo

കൊച്ചി : കോടതിയുടെ റിമാന്റ്  നടപടി ക്രമം പൂര്‍ത്തിയാകുന്നതിന് മുമ്പ് സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രതികളെ ഹാജരാക്കി ഹെല്‍ത്ത് സ്‌ക്രീനിംങ്ങ് സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റുന്നത് തടയണമെന്ന ഹര്‍ജിയില്‍മേല്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. കണ്ണൂര്‍ ഗവണ്‍മെന്റ് ജില്ലാ ആശുപത്രി കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ. പ്രതിഭയാണ് ഹൈക്കോടതിയില്‍ ഇത് സംബന്ധിച്ച് ഹര്‍ജി സമര്‍പ്പിച്ചത്. w.p.(c). no 41207-/18(2e കോടതി)എന്ന നമ്പറിലാണ് ഹര്‍ജി പരിഗണിച്ചിരിക്കുന്നത്.

ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം ജയില്‍ ഡി.ജി.പിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജയിലില്‍ അഡ്മിഷന് എത്തുന്ന റിമാന്റ് പ്രതികള്‍ക്ക് പ്രൊഫോര്‍മ ഫോര്‍ ഹെല്‍ത്ത് സ്‌ക്രീനിംങ്ങ് ഓഫ് പ്രിസണേഴ്സ് ഓന്‍ അഡ്മിഷന്‍ റ്റു പ്രിസണ്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിട്ടുളളത്. പ്രതികളെ കോടതി റിമാന്റ് ചെയ്ത് കഴിഞ്ഞാല്‍ ജയില്‍ മെഡിക്കല്‍ ഓഫീസര്‍ ഇല്ലാത്തിടത്ത് അതാത് പ്രദേശത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ റിമാന്റ് പ്രതികളെ ഹാജരാക്കി ഹെല്‍ത്ത് സ്‌ക്രീനിങിന് വിധേയമാക്കേണ്ടതാണ്. പ്രതികള്‍ക്ക് സാംക്രമിക രോഗങ്ങള്‍ ഇല്ലെന്ന് ഡോക്ടര്‍ ടെസ്റ്റ് നടത്തി ഉറപ്പാക്കി വേണം ജയിലില്‍ അഡ്മിഷന്‍ നടത്തുവാന്‍ ആവശ്യമായ പ്രതികളുടെ ഹെല്‍ത്ത് സ്‌ക്രീനിംങ് റിപ്പോര്‍ട്ട് അനുവദിക്കേണ്ടത്. 

കണ്ണൂര്‍ ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-1 കഴിഞ്ഞ ഏപ്രില്‍ 16ന് രാത്രി 11.15ന് റിമാന്റ് ചെയ്ത പ്രതികളുടെ ഹെല്‍ത്ത് സ്‌ക്രീനിങ്ങ് സര്‍ട്ടിഫിക്കറ്റ് റിമാന്റ് നടപടി കാണിക്കാതെ റിമാന്റിന് മുമ്പ് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസറായിരുന്ന ഡോ.കെ പ്രതിഭയെ ഭീക്ഷണിപ്പെടുത്തി പൊലീസ് വാങ്ങിയതിന്റെ തെളിവ് ഹര്‍ജിയുടെ വാദത്തിനിടെ ഹൈക്കോടതി പരിശോധിച്ചു. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement