പമ്പ:ശബരിമലയില്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ബിന്ദുവും ദുര്‍ഗയും തിരിച്ചു മടങ്ങാന്‍ ഒരുങ്ങുന്നു. ദര്‍ശനം നടത്തുമെന്ന് ഉറച്ച നിലപാടിലെത്തിയ യുവതികളെ പ്രതിഷേധം കണക്കിലെടുത്ത് പോലീസ് നിര്‍ബന്ധിച്ച് തിരിച്ചിറക്കുകയായിരുന്നു.
അതേസമയം മടങ്ങാൻ തയാറാകാതിരുന്ന ബിന്ദുവിനെ ബലം പ്രയോഗിച്ചാണ് പോലീസ് പിന്തിരിപ്പിച്ചത്. മലയിറങ്ങുന്നതിനിടെയും യുവതികൾ പ്രതിഷേധം അറിയിച്ചു. യുവതികൾ വഴിയിൽ കുത്തിയിരുന്നു പ്രതിഷേധിച്ചതോടെ പോലീസ് ആംബുലൻസ് എത്തിച്ച് ബലം പ്രയോഗിച്ച് യുവതികളെ ഇവിടെനിന്നും നീക്കിയത്.
തങ്ങളെ ഇപ്പോള്‍ തിരിച്ചിറക്കുകയാണെങ്കില്‍ തിരികെ എത്താന്‍ അവസരം ഒരുക്കണമെന്ന നിലപാടില്‍ യുവതികള്‍ ഉറച്ച് നിന്നു. പോലീസ് അത്തരത്തില്‍ ഉറപ്പ് നല്‍കിയകതായും യുവതികള്‍ പറഞ്ഞു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon