ads

banner

Monday, 24 December 2018

author photo

തിരുവനന്തപുരം: ശബരിമലയില്‍ ഒരു വിഭാഗം ഭക്തർ പ്രകോപിതരാണെന്നും മലകയറാനെത്തിയ യുവതികൾ പിന്മാറേണ്ടിവരുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സന്നിധാനത്തെക്കുള്ള യാത്ര സുരക്ഷിതമല്ലെന്ന് പൊലീസ് യുവതികളെ പറഞ്ഞ് മനസിലാക്കാൻ ശ്രമിക്കുകയാണെന്നും മന്ത്രി വ്യകതമാക്കി. 

സംഘർഷ സാദ്ധ്യത കണക്കിലെടുത്താണ് യുവതികളെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നത്. അവിടെ എന്തെങ്കിലും കുഴപ്പങ്ങളുണ്ടായാൽ അത് നിരപരാധികളും നിഷ്കളങ്കരുമായ ഭക്തരെ ബാധിക്കും. അതുകൊണ്ടാണ് പൊലീസ് അത്തരമൊരു നിലപാട് സ്വീകരിക്കുന്നത്. ഹെെക്കോടതി നിയോഗിച്ച നിരീക്ഷണ സമിതിയെ കുറിച്ച് തന്റെ നിലപാടിൽ ഉറച്ച് നിൽക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

ശബരിമലയിൽ സത്രീ പ്രവേശനമടക്കം അവിടെ ഉയർന്ന് വന്ന ക്രമസമാധാന പ്രശ്‌നങ്ങളുടെയും പശ്ചാത്തലത്തിലാണ് നിരീക്ഷക സമിതിയെ നിയോഗിച്ചിട്ടുള്ളതെന്നും സാധാരണക്കാരായിട്ടുള്ള ആളുകൾ അല്ല സമിതിയിൽ ഉള്ളത്. രണ്ട് സമുന്നതരായ മുതിർന്ന ജഡ്ജിമാരും ഐ.പി.എസ് ഓഫീസറുമാണ്. അവർ ദേവസ്വം ബോർഡിന് നിർദ്ദേശങ്ങൾ നൽകണമെന്നും കടംകംപള്ളി വ്യക്തമാക്കി.

അതേസമയം, പ്രതിഷേധമുണ്ടായാലും മലകയറുമെന്നും ദര്‍ശനം നടത്താതെ തിരിച്ചുപോകില്ലെന്ന് യുവതികള്‍ അറിയിച്ചു. സംരക്ഷണം തരേണ്ടത് പൊലീസിന്‍റെ ഉത്തരവാദിത്തം. പൊലീസ് സുരക്ഷ ആവശ്യപ്പെട്ടിരുന്നില്ലെന്നും അവര്‍ പറഞ്ഞു. 

ബിന്ദു, കനകദുര്‍ഗ എന്നിവരാണ് മലകയറാന്‍ എത്തിയത്. കോഴിക്കോട്, മലപ്പുറം സ്വദേശികളാണ് ഇവര്‍. അപ്പാച്ചിമേടില്‍ വെച്ച് യുവതികള്‍ക്ക് നേരെ പ്രതിഷേധമുണ്ടായി. 42ഉം 44ഉം വയസുള്ള യുവതികളാണ് ഇവര്‍. 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement