കുവൈറ്റ് സിറ്റി: കുവൈറ്റില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിന് നീതിന്യായ മന്ത്രാലയം പ്രായപരിധി നിശ്ചയിച്ചു. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 13 ആണെന്ന് നീതിന്യായ മന്ത്രാലയത്തിന്റെ പുതുക്കിയ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കി.
കുട്ടികളെ വാണിജ്യ സംബന്ധമായ പരസ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനും കര്‍ശന നിയന്ത്രണമുണ്ട്. ഇവ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണമെന്നും അറ്റോര്‍ണി ജനറല്‍ ദറാര്‍ അല്‍ അസൂസി മുന്നറിയിപ്പ് നല്‍കി.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസ സംബന്ധിയായവ എന്നിങ്ങനെ പോസിറ്റിവായ സന്ദേശങ്ങള്‍ നല്‍കുന്ന പരസ്യങ്ങള്‍ക്കല്ലാതെ കുട്ടികളെ ഉപയോഗപ്പെടുത്താന്‍ പാടില്ല.. കുട്ടികളുടെ സ്വകാര്യതയിലേക്കോ വ്യക്തിജീവിതത്തിലേക്കോ ഉള്ള കടന്നുകയറ്റമായി കണക്കാക്കാവുന്ന ഒന്നും പരസ്യത്തില്‍ അനുവദനീയമല്ല.
സാമ്ബത്തിക നേട്ടത്തിനായി കുട്ടികളെ ഉപയോഗപ്പെടുത്തുന്നതും കുറ്റകരമാണ്. കുട്ടികള്‍ ആയുധം ഉപയോഗിക്കുന്ന പരസ്യം പാടില്ല. അടിവസ്ത്രങ്ങള്‍ മാത്രം ധരിച്ചുള്ളതോ നഗ്‌നമായതോ ആയ രൂപത്തില്‍ കുട്ടികളെ പ്രദര്‍ശിപ്പിക്കരുത്. അശ്ലീലമോ കുട്ടികളുടെ പ്രായത്തിന് ചേരാത്തതോ ആയ സംഭാഷണങ്ങളോ പദപ്രയോഗങ്ങളോ പരസ്യ വീഡിയോകളില്‍ ഉണ്ടാകാന്‍ പാടില്ലെന്നും അറ്റോര്‍ണി ജനറല്‍ നിര്‍ദ്ദേശിച്ചു
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon