ads

banner

Thursday, 13 December 2018

author photo

തിരുവനന്തപുരം: നവകേരളമെന്ന ആശയം പ്രാവർത്തികമാക്കാൻ ഡിസൈൻ ഇൻക്യുബേറ്റർ യാഥാർത്ഥ്യമാക്കുമെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം ബോൾഗാട്ടി പാലസിൽ നടക്കുന്ന ഡിസൈൻ കേരള ഉച്ചകോടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവകേരള നിർമിതിയിലെ ഏറ്റവും വലിയ വെല്ലുവിളി പരിസ്ഥിതിക്കും ഭൂപ്രകൃതിക്കുമനുസരിച്ച കെട്ടിട മാതൃകകളുടെ ലഭ്യതക്കുറവാണ്. അന്താരാഷ്ട്ര തലത്തിലും ദേശീയ തലത്തിലുമുള്ള ആർക്കിടെക്റ്റുകളും നിർമാണ വിദഗ്ദ്ധരും ഉച്ചകോടിയോടനുബന്ധിച്ചു നടക്കുന്ന ഡിസൈൻ വീക്കിൽ സെമിനാറുകൾ അവതരിപ്പിക്കുകയും പങ്കെടുക്കുകയും ചെയ്യുന്നുണ്ട്. ഈ അഭിപ്രായങ്ങൾ ക്രോഡീകരിച്ച് ഡിസൈൻ ഇൻക്യുബേറ്ററിന് രൂപം നൽകും.

വരും തലമുറക്ക് അഭിമാനിക്കാവുന്ന തരത്തിൽ സുരക്ഷിതമായി നമ്മുടെ നാടിനെ അവരെ ഏൽപ്പിക്കാനാകണം. അതു കൊണ്ടു തന്നെ മാലിന്യ നിർമാർജനത്തിന് സർക്കാർ ഊന്നൽ നൽകുന്നു. വിവിധ മേഖലകളിലെ സൗരോർജ വൽക്കരണവും ഇലക്ട്രിക് വാഹനങ്ങൾക്കു നൽകുന്ന പ്രോത്സാഹനവും ഇതിന്റെ ഭാഗമാണ്.

സുസ്ഥിര വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. രൂപാന്തരത്തിന്റെ കാലഘട്ടത്തിലൂടെയാണ് കേരളം കടന്നു പോകുന്നത്. ശാസ്ത്ര- സാങ്കേതിക മേഖലകളിൽ പ്രവർത്തിക്കുന്നവരെയും ഇത്തരം ഉദ്യമങ്ങളിൽ പങ്കാളികളാക്കിയാൽ നവകേരളമെന്ന ആശയം പൂർണ്ണ അർത്ഥത്തിൽ നടപ്പാക്കാനാകുമെന്ന്‍ മുഖ്യമന്ത്രി പറഞ്ഞു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement