ads

banner

Wednesday 29 January 2020

author photo

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരായ പരാമർശം വായിക്കില്ലെന്ന നിലപാടിൽ നിന്ന് മാറി ഗവർണർ മലക്കം മറിഞ്ഞത് മുഖ്യമന്ത്രി ഗവർണറുടെ കാല് പിടിച്ചതിനാലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ അന്തർധാരയും കൂട്ട് കച്ചവടവും ഉണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ലാവ്‌ലിൻ കേസിൽ നിന്ന് രക്ഷപ്പെടാൻ മുഖ്യമന്ത്രി പിണറായി വിജയൻ ബിജെപിയുമായി നാടത്തുന്ന നീക്കമാണ് വ്യക്തമാകുന്നത്. മുഖ്യമന്ത്രി നാടകം കളിക്കുകയാണ്. ആർഎസ്എസിന്റെയും അമിത് ഷായുടെയും ഏജന്റ് ആണ് ഗവർണർ. ഗവർണർ മുഖ്യമന്ത്രിയുടെ കേന്ദ്രവുമായുള്ള പാലമാണെന്നും പ്രതിപക്ഷം ആരോപിച്ചു. മുഖ്യമന്ത്രി ചങ്ങല പിടിച്ചതെല്ലാം വ്യാജമാണെന്ന് തെളിഞ്ഞെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിക്ക് ചങ്കൂറ്റമുണ്ടെങ്കിൽ ഗവർണറെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് താൻ നൽകിയ പ്രമേയം ഇന്ന് ചർച്ചക്ക് എടുക്കുകയാണ് വേണ്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു 

അതേസമയം, പൗരത്വ നിയമ ഭേദഗതിക്കെതിരായ പരാമർശം വായിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നേരത്തെ ഗവർണർ ഒഴിവാക്കുമെന്ന് വ്യക്തമാക്കിയ 18 മത് ഖണ്ഡികയാണ് ഗവർണർ അപ്രതീക്ഷിതമായി ഗവർണർ വായിച്ചത്. മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണ് വായിച്ചത് എന്ന് ഗവർണർ പറഞ്ഞായിരുന്നു വായിച്ചത്.

തന്റെ എതിർപ്പ് വ്യക്തമാക്കിയാണ് ഗവർണർ സർക്കാരിന്റെ നയം വായിച്ചത്. നേരത്തെ പൗരത്വ ഭേദഗതി സംസ്ഥാനത്തിന്റെ വിഷമയല്ലെന്ന് ചൂണ്ടിക്കാട്ടി ഈ നയം വായിക്കില്ലെന്ന് ഇന്നലെ വരെ വ്യക്തമാക്കിയ ശേഷമാണ് ഗവർണർ ഇന്ന് മലക്കം മറിഞ്ഞത്.

ഇതിനിടെ, നയപ്രഖ്യാപനം നടത്താൻ നിയമസഭയിൽ എത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പ്രതിപക്ഷം തടഞ്ഞിരുന്നു. ഗവർണർ നിയമസഭയിൽ എഴുന്നേറ്റപ്പോഴായിരുന്നു. ഗവർണർക്കെതിരെ ഗോ ബാക് വിളികളും മുദ്രാവാക്യവും പ്രതിപക്ഷം വഴി തടഞ്ഞത്. പ്രതിപക്ഷ അംഗങ്ങളെ നീക്കം  ചെയ്തതിനു ശേഷമാണ് ഗവർണർക്ക് നയപ്രഖ്യാപന പ്രസംഗം തുടങ്ങാനായത്. ഇതോടെ സഭ വിട്ടിറങ്ങിയ പ്രതിപക്ഷം നിയമസഭയ്ക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. സഭയുടെ നടുത്തളത്തിൽ ഇറങ്ങി വഴി തടഞ്ഞായിരുന്നു പ്രതിപക്ഷം പ്രതിഷേധം നടത്തിയത്

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement