മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യാന്‍ രണ്ട് ദിവസം മാത്രം. മൊബൈല്‍ നമ്പര്‍ ഒരു ടെലികോം സേവനദാതാവില്‍ നിന്നും മറ്റൊരു സേവനദാതാവിലേക്ക് മാറ്റുന്ന പ്രക്രിയ കൂടുതല്‍ എളുപ്പമാക്കി ട്രായ്. അതിനായി യുണീക് പോര്‍ട്ടിങ് കോഡ് നിര്‍മിക്കല്‍ പ്രക്രിയയില്‍ പുതിയ മാറ്റങ്ങളുമായി മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി നിയമത്തിന്റെ ഏഴാം ഭേദഗതി ട്രായ് പ്രാബല്യത്തില്‍ കൊണ്ടുവന്നു. ഇതോടെ മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യാന്‍ രണ്ട് ദിവസം മാത്രം മതിയാവും.
പഴയ ഓപ്പറേറ്ററില്‍ നിന്നും പോര്‍ട്ട് ചെയ്യേണ്ട മൊബൈല്‍ നമ്പറും അനുബന്ധവിവരങ്ങളും കൈപ്പറ്റേണ്ട ചുമതല എംഎന്‍പിഎസ്പിയുടേതാവും. പുതിയ ഓപ്പറേറ്റര്‍ ആവശ്യപ്പെടുമ്പോള്‍ എംഎന്‍പിഎസ്പി ഈ വിവരങ്ങള്‍ അവര്‍ക്ക് കൈമാറുകയും ചെയ്യുന്നു. ഇതുവഴി ഒരു നെറ്റ്വര്‍ക്ക് സര്‍ക്കിളിനുള്ളിലുള്ള സേവനദാതാക്കള്‍ തമ്മില്‍ മൊബൈല്‍ നമ്പറുകള്‍ കൈമാറുന്നതിനുള്ള കാലതാമസം ഇല്ലാതാവുന്നു.
കോര്‍പ്പറേറ്റ് കണക്ഷനുകള്‍ പോര്‍ട്ട് ചെയ്യുന്നതിനും സ്വന്തം സര്‍ക്കിളിന് പുറത്തേക്ക് നമ്പര്‍ പോര്‍ട്ട് ചെയ്യുന്നതിനുമുള്ള നടപടികള്‍ നാല് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാവും. ഇത് കൂടാതെ ഒറ്റ അനുമതി പത്രികയില്‍ പോര്‍ട്ട് ചെയ്യാവുന്ന നമ്പറുകളുടെ എണ്ണം 50ല്‍ നിന്നും 100 ആക്കി വര്‍ധിപ്പിച്ചിട്ടുണ്ട്.

This post have 0 komentar
EmoticonEmoticon