ന്യൂഡല്‍ഹി: യാത്രക്കാര്‍ക്ക് ഇനിമുതല്‍ വിമാനങ്ങളിലും കപ്പലുകളിലും യാത്രാവേളകളില്‍ ഫോണ്‍ ചെയ്യാനും ഇന്റര്‍നെറ്റ് ഉപയോഗിക്കാനും സൗകര്യമൊരുക്കി കേന്ദ്ര സര്‍ക്കാര്‍ന്നു. ഇന്ത്യയുടെ വ്യോമസമുദ്രപരിധിയില്‍ സഞ്ചരിക്കുന്ന വിമാന, കപ്പല്‍ യാത്രികര്‍ക്കാണ് ഈ സൗകര്യം ലഭ്യമാവുക. ഇതിനായി നിലവിലുള്ള ഫളൈറ്റ് ആന്‍ഡ് മരിടൈം കണക്ടിവിറ്റി (ഐഎഫ്‌എംസി.) നിയമം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം വിജ്ഞാപനമിറക്കിയിരുന്നു.
രാജ്യത്തു പ്രവര്‍ത്തിക്കുന്ന ഷിപ്പിംഗ് കമ്ബനികള്‍ക്കും വിദേശ-ഇന്ത്യന്‍ വിമാന കമ്ബനികള്‍ക്കും ഇന്ത്യന്‍ ടെലികോം ലൈസന്‍സുള്ള ദാതാവുമായി സഹകരിച്ച് ഫോണ്‍കോള്‍ഡേറ്റാ സേവനങ്ങള്‍ നല്‍കാമെന്നാണ് റിപ്പോര്‍ട്ട്. ഐഎഫ്‌എംസി ലൈസന്‍സ് സംബന്ധിച്ചും ഇതിന്‍റെ നിരക്കുകള്‍ സംബന്ധിച്ചുമുള്ള നിര്‍ദേശങ്ങളും കേന്ദ്രം പുറത്തിറക്കിയിട്ടുണ്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon