ശബരിമല: സന്നിധാനത്ത് ഡിജിറ്റല്‍ കാണിക്ക കൗണ്ടറുകള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ദേവസ്വം ബോര്‍ഡിന്റെ സഹകരണത്തോടെ സൗത്ത് ഇന്ത്യന്‍ ബാങ്കാണ് ഡിജിറ്റല്‍ കാണിക്ക കൗണ്ടറുകള്‍ സ്ഥാപിച്ചത്. ഹൈക്കോടതി നിയോഗിച്ച ശബരിമല നിരീക്ഷണ കമ്മിറ്റി അധ്യക്ഷന്‍ ജസ്റ്റിസ് പി ആര്‍ രാമന്‍ കൗണ്ടറുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഇവിടെ കാണിക്കയിടാം. ഇതിനായി അഞ്ചു സൈ്വപിങ് മെഷീനുകളാണുള്ളത്. ഡിജിറ്റല്‍ കാണിക്ക കൗണ്ടറുകളുടെ വരവോടെ കാണിക്ക വരുമാനത്തിലും വര്‍ദ്ധന ഉണ്ടാകുമെന്നാണ് ദേവസ്വം ബോര്‍ഡ് കരുതുന്നത്.
This post have 0 komentar
EmoticonEmoticon