ശബരിമലയിൽ ദർശനം നടത്താൻ തയ്യാറായി ഒരു കൂട്ടം ട്രാൻസ് ജെൻഡേഴ്‌സ്. ദര്‍ശനം നടത്താന്‍ സുരക്ഷ തേടി ട്രാൻസ് ജെൻഡേഴ്‌സ് സര്‍ക്കാരിനെയും പത്തനംതിട്ട കലക്ടറേയും പോലീസ് അധികാരികളെയും ഇതിനോടകം തന്നെ സമീപിച്ചു കഴിഞ്ഞു. എറണാകുളത്തുനിന്നുള്ള ഏഴോളം ട്രാന്‍സ്‌ജെന്‍ഡറുകളാണ് സാമൂഹിക നീതി വകുപ്പിന് അപേക്ഷ നല്‍കി നാളെ മല ചവിട്ടുന്നത്.
”വിശ്വാസത്തിന്റെ പുറത്താണ് പോകുന്നത്. ഏഴോളം പേര്‍ പോകാനാണ് തീരുമാനിച്ചത്. എല്ലാരും വ്രതമെടുക്കുന്നുണ്ട്. ആര്‍ത്തവം ഒരിക്കലും അശുദ്ധിയാണെന്ന് വിശ്വസിക്കുന്നില്ല. ആര്‍ത്തവം ഇല്ലെങ്കില്‍ ഇന്ന് ഭൂമിയില്ല. അതിനെ വിശുദ്ധിയായി കാണണം. ട്രാന്‍സ് യുവതികളെ സംബന്ധിച്ച് ആര്‍ത്തവം വിഷയമല്ല. കാരണം അവര്‍ ആര്‍ത്തവം ഇല്ലാത്ത വ്യക്തികളാണ്. ഏത് തരത്തിലാണ് പ്രതിഷേധക്കാര്‍ പ്രതിഷേധിക്കാന്‍ പോകുന്നത് എന്നുള്ളത് നമുക്ക് അറിയില്ല. പ്രതിഷേധിക്കുകയാണെങ്കില്‍ തന്നെ അതില്‍ ഒരു ലോജിക്കും ഇല്ലാതായിപ്പോകും.”- ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് പറയുന്നു.
സുരക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് അപേക്ഷ കൊടുത്തിട്ടുണ്ടെന്നും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പോസിറ്റീവായ നടപടിയാണ് ലഭിച്ചിരിക്കുന്നതെന്നും ഇവര്‍ പറുന്നു. പ്രതിഷേധങ്ങളെ ഭയക്കുന്നില്ല. പ്രതിഷേധിക്കുന്നവര്‍ പ്രതിഷേധിക്കട്ടെ. ശബരിമലയ്ക്ക് പോയി അയ്യപ്പദര്‍ശനം നടത്തി തിരിച്ചുമടങ്ങിയെത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. – ഇവര്‍ പറഞ്ഞു
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon