അഹമ്മദാബാദ്: ആരോഗ്യമന്ത്രി കെ.കെ ശൈലജ ആർഎസ്എസ് സംഘടനയുടെ പരിപാടിയിൽ പങ്കെടുത്തത് വിവാദത്തിൽ. വിജ്ഞാൻ ഭാരതി അഹമ്മദാബാദിൽ നടത്തിയ വേൾഡ് ആയുർവേദിക് കോൺഗ്രസിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തതാണ് വിവാദത്തിൽ ആയത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരെ ക്ഷണിച്ചിരുന്നെങ്കിലും ആരും പങ്കെടുത്തില്ല.
കേന്ദ്രത്തിലെയും ഗുജറാത്തിലെയും ആയുഷ്മന്ത്രാലയത്തിന്റെയും ആർ.എസ്.എസ്. നിയന്ത്രണത്തിലുള്ള വേൾഡ് ആയുർവേദ ഫൗണ്ടേഷന്റെയും സഹകരണത്തോടെയാണ് വിജ്ഞാൻ ഭാരതി പരിപാടി നടത്തിയത്. പരിപാടി 17 നാണു സമാപിക്കുക. സമൂഹമാധ്യമങ്ങളിലും ഇതുസംബന്ധിച്ച വിവാദം ശക്തമായി. അതേസമയം കേന്ദ്രത്തിന്റെ പരിപാടിയിൽ ആർഎസ്എസിനെ പങ്കെടുപ്പിക്കുന്നതിൽ എന്ത് ചെയ്യാനാകുമെന്ന് കെ കെ ശൈലജ പ്രതികരിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon