പത്തനംതിട്ട: നാലംഗ ട്രാന്‍സ്ജെന്‍ഡര്‍ സംഘം സന്നിധാനത്തെത്തി ദര്‍ശനം നടത്തി.ശബരിമലയില്‍ പോകുന്നതിന് ഇവര്‍ക്ക് തടസങ്ങള്‍ ഇല്ലെന്ന സര്‍ക്കാര്‍ വ്യക്തമാക്കിയതോടെയാണ് ഇവര്‍ ശബരിമലക്ക് പോയത്. മൂന്നു പേര്‍ തിരുവനന്തപുരത്ത് നിന്നും ഒരാള്‍ കോട്ടയത്ത്‌നിന്നുമാണ് വന്നത്.
പോലീസ് ഇവര്‍ക്ക് നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ സംരക്ഷണം നല്‍കുമെന്ന അറിയിച്ചിരുന്നു. ഭിന്നലിംഗക്കാര്‍ക്ക് ശബരിമലയില്‍ ദര്‍ശനം നടത്താന്‍ തടസമില്ലെന്ന് തന്ത്രിയും രാജകുടുംബവും വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസമാണ് ഇവര്‍ യാത്ര തിരിച്ചതെങ്കിലും മതിയായ സുരക്ഷ ഒരുക്കുന്നതിനായി യാത്ര വൈകിക്കുകയായിരുന്നു. സാരിയുടുത്താണ് ട്രാന്‍സ്ജെന്‍ഡര്‍ സംഘം ശബരിമലയിലേക്ക് പോവാനായി എത്തിയത്. തുടര്‍ന്ന് പോലീസ് അവരെ തടയുകയായിരുന്നു. തുടര്‍ന്നാണ് ഇവര്‍ ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതിക്ക് പരാതി നല്‍കുന്നതും ശബരിമല ദര്‍ശനത്തിനുള്ള അനുമതി ലഭിക്കുന്നതും.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon