ന്യൂഡല്‍ഹി: മധ്യപ്രദേശിലും രാജസ്ഥാനിലും സമാജ്വാദി പാര്‍ട്ടിയുടെ പിന്തുണ ഉറപ്പിച്ച് കോണ്‍ഗ്രസ്. മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് എസ്പിയുടെ പാര്‍ലമെന്ററി നേതാവ് രാം ഗോപാല്‍ യാദവ് പറഞ്ഞു. ബിജെപിയുടെ തെറ്റായ നയങ്ങള്‍ രാജ്യത്തെ നശിപ്പിച്ചുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
രാജസ്ഥാനില്‍ മുഖ്യമന്ത്രിയെ ചര്‍ച്ചയിലൂടെ തീരുമാനിക്കുമെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് സമാജ്വാദി പാര്‍ട്ടി വിശദമാക്കി. രാജസ്ഥാനില്‍ ജയസാധ്യതയുള്ള 8 സ്വതന്ത്രരുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തിയെന്നാണ് സൂചന. സച്ചിന് പൈലറ്റ് എട്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുമായി കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. മുഖ്യമന്ത്രിയെ രാഹുല്‍ ഗാന്ധി തീരുമാനിക്കുമെന്ന് സച്ചിന് പൈലറ്റും അശോക് ഗെഹ്ലോട്ടും നേരത്തെ പ്രതികരിച്ചു.
This post have 0 komentar
EmoticonEmoticon