തിരുവനന്തപുരം: വനിതാമതിലിന്‍റെ പേരില്‍ നിര്‍ബന്ധിത പണപ്പിരിവ് എന്നത് ശുദ്ധ നുണയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ഷേമപെന്‍ഷന്‍ കയ്യിട്ടുവാരിയിട്ടില്ല. ആരോപണങ്ങള്‍ക്ക് തെളിവ് നല്‍കിയാല്‍ അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാനല്ല മതിലെന്ന് എല്ലാവര്‍ക്കും അറിയാം. ശബരിമലയില്‍ ഏതെങ്കിലും യുവതി കയറുന്നതോ അല്ലാത്തതോ അല്ല വിഷയം. അതിലേറെ വിശാലമായ ക്യാന്‍വാസില്‍ ആണ് വനിതാ മതില്‍. ആര്‍എസ്‌എസും ബിജെപിയും ശബരിമല വിഷയം ദുരുപയോഗം ചെയ്യാതിരിക്കാനാണ് ഹിന്ദു സംഘടനകളുടെ മാത്രം യോഗം വിളിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബിജെപിക്കും ആര്‍എസ്‌എസിനും വേണ്ടി രാഹുല്‍ഗാന്ധിയെ കൊച്ചാക്കിയവരാണ് കേരളത്തിലെ കോണ്‍ഗ്രസുകാരെന്നും പിണറായി ചൂണ്ടിക്കാട്ടി.
മുസ്ലീം, ക്രൈസ്തവ വിഭാഗങ്ങളും കേരളത്തിന് പുറത്തുള്ളവരും വനിതാമതിലില്‍ പങ്കെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon