തിരുവനന്തപുരം അഗസ്ത്യാര്‍കൂടം യാത്രക്ക് ഇന്ന് തുടക്കമാകും. ഇന്ന് മുതൽ മാർച്ച് ഒന്ന് വരെയാണ് അഗസ്ത്യാർകൂട യാത്ര നടക്കുന്നത്. സ്ത്രീപ്രവേശന വിവാദങ്ങള്‍ക്കിടെയാണ് ഇത്തവണത്തെ യാത്ര. 4700 പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ നൂറു സ്ത്രീകള്‍ ഉള്‍പ്പെടുന്നു.
കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലത്തിലെ ഡെപ്യൂട്ടി ഡയറക‌്ടറും പ്രതിരോധവകുപ്പിന്റെ കേരളത്തിലെ പബ്ലിക‌് റിലേഷന്‍സ‌് ഓഫീസറുമായ ധന്യ സനലാണ‌് ആദ്യ യാത്ര നടത്തുന്നത‌്.മാര്‍ച്ച് ഒന്നുവരെ 47 ദിവസമാണ‌് അഗസ‌്ത്യാര്‍കൂട സന്ദര്‍ശനത്തിന‌് അവസരം. ഇത്തവണ 4700 പേര്‍ രജിസ‌്റ്റര്‍ ചെയ‌്തതില്‍ 100 പേര്‍ വനിതകളാണ‌്.
സ്ത്രീകളെത്തുന്നതിനെ എതിര്‍ക്കുന്ന കാണി വിഭാഗക്കാര്‍ യാത്ര തുടങ്ങുന്ന ബോണക്കാട് പ്രതിഷേധം സംഘടിപ്പിക്കാനും സാധ്യതയുണ്ട്. രാവിലെ 8.30 ഓടെ ബോണക്കാട് നിന്ന് യാത്ര ആരംഭിക്കും. 5 ഗ്രൂപ്പുകളായുള്ള 100 പേര്‍ക്കാണ് ഒരു ദിവസം പ്രവേശനം നല്‍കുക.
ബോണക്കാടുനിന്ന‌് 20 കിലോമീറ്ററാണ‌് അഗസ‌്ത്യമലയിലേക്കുള്ള ദൂരം. ദിവസവും രാവിലെ എട്ടിന‌് ബോണക്കാടുനിന്ന‌് ആരംഭിക്കുന്ന യാത്ര ആദ്യദിവസം പ്രധാന താവളമായ അതിരുമലയില്‍ അവസാനിക്കും. സ‌്ത്രീകള്‍ക്ക‌് അതിരുമലയില്‍ വനംവകുപ്പ‌് പ്രത്യേക താമസ സൗകര്യം ഒരുക്കിയിട്ടുണ്ട‌്. രണ്ടാംദിവസം ഏഴുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അഗസ‌്ത്യാര്‍കൂടത്തിന്റെ നെറുകയിലെത്താം.
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ‌് സ്ത്രീകള്‍ക്കും അഗസ‌്ത്യമല കയറാമെന്ന‌് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയത‌്. ആചാരങ്ങളുടെ പേരില്‍ സ‌്ത്രീകള്‍ക്ക‌് വിലക്കില്ലായിരുന്നുവെങ്കിലും പൊതുവെ അഗസ‌്ത്യ മലയിലേക്ക‌് സ‌്ത്രീകള്‍ക്ക‌് അനുവാദം നല്‍കാറില്ലായിരുന്നു. കിലോമീറ്ററുകളോളം ചെങ്കുത്തായ മലകളും വന്യമൃഗങ്ങളും നിറഞ്ഞ യാത്ര ആയതുകൊണ്ട‌് സ‌്ത്രീകള്‍ താല്‍പര്യം പ്രകടിപ്പിക്കുന്നതും കുറവായിരുന്നു. എന്നാല്‍ കുറേ വര്‍ഷങ്ങളായി സാഹസികയാത്ര ഇഷ്ടപ്പെടുന്ന സ്ത്രീ സംഘങ്ങള്‍ നടത്തുന്നനിയമപോരാട്ടമാണ് ഹൈക്കോടതിയുടെ അനൂകൂല ഉത്തരവിനിടയാക്കിയത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon