അസുഖ ബാധിതനായി യുഎസിൽ ചികിൽസ നടത്തുന്ന കേന്ദ്രധനമന്ത്രി അരുൺ ജയ്റ്റ്ലിക്കു പിന്തുണയുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. അരുൺ ജയ്റ്റ്ലി സുഖമായിരിക്കുന്നില്ലെന്ന കാര്യം തന്നെ അസ്വസ്ഥനാക്കുന്നതായി രാഹുൽ ഗാന്ധി പ്രതികരിച്ചു. രോഗത്തെ കീഴടക്കാൻ അദ്ദേഹത്തിന് ആശംസകൾ നേരുന്നു. എന്റെയും കോൺഗ്രസ് പാട്ടിയുടെയും സ്നേഹം അദ്ദേഹത്തെ അറിയിക്കുകയാണ്– ട്വിറ്ററിൽ രാഹുല്‍ പ്രതികരിച്ചു. ബുദ്ധിമുട്ടുള്ള ഈ സമത്തു താങ്കള്‍ക്കും കുടുംബത്തിനും 100 ശതമാനം പിന്തുണ നല്‍കുന്നതായും രാഹുൽ വ്യക്തമാക്കി.
വൃക്ക രോഗബാധിതനായ ജയ്റ്റ്ലി ഞായറാഴ്ചയാണ് അപ്രതീക്ഷിതമായി പരിശോധനയ്ക്കായി യുഎസിലേക്കു പോയത്. 2018 മേയിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു ജയ്റ്റ്ലി.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon