ആലപ്പാട് കരിമണൽ ഖനനത്തിനെതിരെ നടക്കുന്ന സമരത്തിൽ സർക്കാർ ചർച്ചയുമായി ബന്ധപ്പെട്ട് ഔദ്യോഗികമായ അറിയിപ്പുകളൊന്നും കിട്ടിയിട്ടില്ലെന്ന് സമരസമിതി. അറിയിപ്പ് കിട്ടിയാല്‍ പ്രതികരിക്കാമെന്നും സമരസമിതി അംഗം ശ്രീകുമാര്‍ പറഞ്ഞു. മന്ത്രി ഇ പി ജയരാജനുമായി നാളെ ചർച്ചയുണ്ടാകുമെന്ന അറിയിപ്പിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഉദ്യോഗസ്ഥ തലത്തിലും തുടര്‍ന്ന് ജനപ്രതിനിധികളുമായും നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് മന്ത്രിയുമായുള്ള ചർച്ചയുടെ കാര്യത്തിൽ തീരുമാനമുണ്ടായത്. ഖനനത്തിന്റെ പ്രത്യാഖാതം പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുവാനും തീരുമാനമായി. .
ഖനനത്തിന്റെ പ്രത്യാഘാതം പഠിക്കാന്‍ നിയോഗിച്ചിട്ടുള്ള വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും ആലപ്പാട് വിഷയത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുക. അതിനിടെ, ഖനനം നിര്‍ത്തിവെച്ചതിന് ശേഷമേ ചര്‍ച്ചക്ക് തയാറാവുകയുള്ളൂ എന്ന സമരസമിതിയുടെ നിലപാടില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. വിഷയത്തില്‍ ആലപ്പാട് സ്വദേശി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കഴിഞ്ഞ ദിവസം സര്‍ക്കാരിനും ഖനനം നടത്തുന്ന ഐ ആര്‍ ഇ ക്കുമെതിരേ ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon