കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സിന്റെ നേതൃത്വത്തില്‍ രണ്ട് കോടിയോളം വിലവരുന്ന എട്ട് കിലോ സ്വര്‍ണമിശ്രിതം പിടികൂടിയ കേസില്‍ അന്വേഷണം വഴിത്തിരുവില്‍. വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് ഷാര്‍ജയില്‍ നിന്നും കൊച്ചിയിലെത്തിയ ജെറ്റ് എയര്‍വേസിന്റെ വിമാനത്തിലെ വേസ്റ്റ് ബോക്സില്‍ നിന്നും രണ്ട് പായ്ക്കറ്റുകളിലായി സ്വര്‍ണം കലര്‍ന്ന മിശ്രിതം വിജിലന്‍സ് ഓഫീസേഴ്സ് പിടികൂടിയത്. സമീപകാലത്ത് നടന്ന ഏറ്റവും വലിയ സ്വര്‍ണവേട്ടയാണിത്.സംഭവവുമായി ബന്ധപ്പെട്ട് നിലവില്‍ അന്വേഷണം ജീവനക്കാരിലേക്കാണ് തിരിയുന്നത്. വേസ്റ്റ് ബോക്സില്‍ സ്വര്‍ണം നിക്ഷേപിച്ച ശേഷം വിമാനം ക്ലീനിംഗ് നടത്തുന്നതിനിടെ ഇവ പുറത്തെത്തിക്കാന്‍ ജീവനക്കാര്‍ ആരെങ്കിലും സ്വര്‍ണമാഫിയയ്ക്ക് ഒത്താശ ചെയ്യുന്നുണ്ടോ എന്നാണ് കസ്റ്റംസ് അന്വേഷിക്കുന്നത്.
ചൊവ്വാഴ്ച്ച പിടികൂടിയ ഈ സ്വര്‍ണ മിശ്രിതം വേര്‍പെടുത്തിയപ്പോള്‍ 5.7കിലോ സ്വര്‍ണമാണ് ഇതില്‍ നിന്നും ലഭിച്ചത്.ഇതിന് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഏകദേശം 1.91 കോടി രൂപ വില വരുമെന്നാണ് കസ്റ്റംസിന്റ പ്രാഥമിക നിഗമനം. വിമാനക്കമ്പനി ജീവനക്കാര്‍, ഗ്രൗണ്ട് ഹാന്റലിംഗ് തൊഴിലാളികള്‍ എന്നീ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവരുടെ സഹായമില്ലാതെ പുറത്തെത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ആരുടെയെങ്കിലും സഹായം ഉറപ്പാക്കിയ ശേഷം ഇവ വേസ്റ്റ് ബോക്സില്‍ സൂക്ഷിച്ചതാകാമെന്ന നിഗമനത്തിലാണ് കസ്റ്റംസ്. നടുവേദന വരുമ്പോള്‍ അരയില്‍ ഉപയോഗിക്കുന്ന ബെല്‍റ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഈ സ്വര്‍ണമിശ്രിതം കണ്ടെത്തിയത്.നേരിട്ട് ഇവ കടത്തുന്നത് പെട്ടെന്ന് പിടിവീഴാന്‍ വഴിയൊരുങ്ങുമെന്ന സാഹചര്യത്തില്‍ പുതിയ തന്ത്രങ്ങള്‍ പരീക്ഷിക്കുകയാണ് സ്വര്‍ണ മാഫിയ. മിശ്രിത രൂപത്തില്‍ കടത്തുന്ന സ്വര്‍ണം മെറ്റല്‍ ഡിറ്റക്ടറില്‍ പോലും പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയില്ലെന്നതിന്റെ അടിസ്ഥാനത്തിലാണ് മാഫിയസംഘം സ്വര്‍ണക്കടത്തിന് ഈ പുതിയ രീതി തെരഞ്ഞെടുത്തിരിക്കുന്നത്. ഇത്തരത്തില്‍ മറ്റ് വസ്തുക്കള്‍ക്കൊപ്പം കലര്‍ത്തി മിശ്രിത രൂപത്തിലാക്കി സ്വര്‍ണം എത്തിച്ച ശേഷം പ്രത്യേക രാസ വസ്തുക്കള്‍ ഉപയോഗിച്ച് ഇവ വേര്‍തിരിച്ചെടുക്കലാണ് മാഫിയ സംഘത്തിന്റെ പതിവ.് സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടന്നു വരികയാണ്.
This post have 0 komentar
EmoticonEmoticon