ബ്രസല്‍സ്: ബെല്‍ജിയന്‍ പ്രധാനമന്ത്രി ചാള്‍സ് മൈക്കിള്‍ രാജിവച്ചു. ബെല്‍ജിയന്‍ ഭരണാധികാരിയായ ഫിലിപ്പ് രാജാവന് അദ്ദേഹം രാജിക്കത്ത് കൈമാറി. കുടിയേറ്റത്തിന് അനുമതി നല്‍കിയതിനേത്തുടര്‍ന്ന് വിവാദത്തിലായതാണ് രാജിക്ക് കാരണം.
ഐക്യരാഷ്ട്ര സഭയുടെ കുടിയേറ്റ നയത്തെ ചാള്‍സ് മൈക്കിള്‍ നേരത്തെ പിന്തുണച്ചിരുന്നു. ഇതിനു പിന്നാലെ അദ്ദേഹത്തിന്‍റെ സഖ്യകക്ഷിയായ ന്യൂ ഫെല്‍മിഷ് അലയന്‍സ് ഇക്കാര്യത്തില്‍ എതിര്‍പ്പറിയിച്ച് രംഗത്തെത്തിയിരുന്നു.
2014ലാണ് 42കാരനായ മൈക്കിള്‍ പ്രധാനമന്ത്രി പദത്തിലേറിയത്. വലതുപക്ഷ സഖ്യം രൂപീകരിച്ചതിനു പിന്നാലെ അദ്ദേഹം അധികാരത്തിലെത്തുകയായിരുന്നു. 1841നു ശേഷം അധികാരമേറ്റ പ്രധാനമന്ത്രിമാരില്‍ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു മൈക്കള്‍.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon