ads

banner

Wednesday, 19 December 2018

author photo

ഐ.എസ്.ആര്‍.ഒ നിര്‍മ്മിച്ച മുപ്പത്തി അഞ്ചാമത് വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജി സാറ്റ് 7 എ ഇന്ന് വൈകിട്ട് 4.10 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പെയ്സ് സെന്ററില്‍ നിന്നും വിക്ഷേപിക്കും. വ്യോമസേനയുടെ നിരീക്ഷണം ലക്ഷ്യമിട്ടാണ് ഇന്ത്യ പുതിയ ഉപഗ്രഹം വിക്ഷേപിക്കുന്നത്.

വ്യോമസേനക്ക് മാത്രമായി ഐ.എസ്.ആര്‍.ഒ നിര്‍മമിച്ച ഉപഗ്രഹം. ജി സാറ്റ് 7 എ യെ അങ്ങനെ വിശേഷിപ്പിക്കാം. ഉപഗ്രഹ വിക്ഷേപണത്തിനായുള്ള കൌണ്ട് ഡൌണ്‍ ഇന്നല ഉച്ചക്ക് 2.10 ന് തുടങ്ങി. ഇന്ന് വൈകിട്ട് 4.10ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പെയ്സ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്നും ജി.എസ്.എല്‍.വി എഫ് 11 റോക്കറ്റില്‍ ജി സാറ്റ് 7 എ ബഹിരാകാശത്തേക്ക് കുതിക്കും.

19.20 മിനുട്ട് കൊണ്ട് വിക്ഷേപണം പൂര്‍ത്തിയാകുന്നതോടെ അത്യാധുനിക വാര്‍ത്താ വിനിമയ സംവിധാനങ്ങളോടെ ജി സാറ്റ് 7 എ ബഹിരാകാശത്ത് രാജ്യത്തിനായി പ്രവര്‍ത്തിച്ച് തുടങ്ങും. ഉപഗ്രഹത്തിന്റെ 70 ശതമാനം പ്രവര്‍ത്തനവും വ്യോമസേനക്ക് വേണ്ടിയായിരിക്കും. ഒപ്പം കര നാവിക സേനയുടെ ഹെലിക്കോപ്ടറുകളെ വ്യോമസേനയുമായി ബന്ധിപ്പിക്കുകയും ഉപഗ്രഹത്തിന്റെ ദൌത്യമാകും.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement