എറണാകുളം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നവീകരിച്ച ഒന്നാം ടെര്‍മിനലിലെ അറൈവല്‍ ഓപ്പറേഷന്‍ ഇന്ന് തുടങ്ങും. ഇന്ന് രാവിലെ 10ന് ഹൈദരാബാദില്‍ നിന്നും ഇന്‍ഡിഗോ വിമാനം ടെര്‍മിനല്‍ ഒന്നില്‍ എത്തുതോടെ അറൈവല്‍ മേഖലയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നു. രാവിലെ 10 മുതല്‍ ആഭ്യന്തര ആഗമന യാത്രക്കാരെല്ലാം ഒന്നാം ടെര്‍മിനലിലൂടെയാവും പുറത്തിറങ്ങുക.
ആദ്യ പടിയായി ഏഴ് ഏയ്‌റോ ബ്രിഡ്ജുകളില്‍ നാലെണ്ണവും മൂന്ന് റിമോട്ട് ഗേറ്റുകളും പ്രവര്‍ത്തിക്കും. എയ്‌റോ ബ്രിഡ്ജ് ഘടിപ്പിക്കാനാകാത്ത ചെറിയ വിമാനങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ വിമാനത്തില്‍ നിന്ന് ബസ് മാര്‍ഗം റിമോട്ട് ഗേറ്റിലെത്തി അറൈവല്‍ ഭാഗത്തെത്തും.
ഡിപ്പാര്‍ച്ചര്‍ വിഭാഗത്തിലെ ബോര്‍ഡിങ് ഗേറ്റുകള്‍ നാളെ മുതല്‍ പ്രവര്‍ത്തനനിരതമാകും. അടുത്ത ഘട്ടത്തില്‍ ചെക്ക്-ഇന്‍ കൗണ്ടറുകളും പ്രവര്‍ത്തിച്ചുതുടങ്ങും.
This post have 0 komentar
EmoticonEmoticon