എറണാകുളം: തൃശൂര്‍- എറണാകുളം റെയില്‍വേ പാതയില്‍ തകരാര്‍ സംഭവിച്ചതിനാല്‍ ഇരുഭാഗത്തേയ്ക്കുമുളള ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. അതിനാല്‍ ട്രെയിനുകള്‍ പലയിടങ്ങളിലായി പിടിച്ചിട്ടിരിക്കുകയാണ്. ഇതോടെ കേരളത്തില്‍ ട്രെയിന്‍ ഗതാഗതം മണിക്കൂറുകളോളം നിശ്ചലമായേക്കും.
ഇന്ന് രാവിലെയാണ് തൃശൂര്‍- എറണാകുളം റെയില്‍വേ പാതയില്‍ തകരാര്‍ കണ്ടെത്തിയത്. ഇതോടെയാണ് ഇരുഭാഗത്തേയ്ക്കുമുളള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചത്.പാസഞ്ചര്‍ ട്രെയിനുകള്‍ അടക്കം വിവിധയിടങ്ങളിലായി പിടിച്ചിട്ടുണ്ട്. കൃത്യസമയത്ത് ഓഫീസുകളില്‍ എത്തേണ്ടവര്‍ ഉള്‍പ്പെടെയുളളവരാണ് കുടുങ്ങികിടക്കുന്നത്. പ്രശ്‌നം എപ്പോള്‍ പരിഹരിക്കുമെന്ന വിവരവും റെയില്‍വേ ലഭ്യമാക്കിയിട്ടില്ല.
നിലവില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളിലായി റെയില്‍വേ പാതയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ട്രെയിനുകള്‍ അനിശ്ചിതമായി വൈകിയാണ് ഓടുന്നത്. ഇന്നലെ മുംബൈ ജയന്തി, കേരള, ശബരി, പരശുറാം, നേത്രാവതി തുടങ്ങി യാത്രക്കാര്‍ മുഖ്യമായി ആശ്രയിക്കുന്ന ട്രെയിനുകള്‍ എല്ലാം വൈകിയാണ് ഓടിയത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon