ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കാന്‍ എന്തിനാണ് മടി കാണിക്കുന്നതെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ചോദിച്ചു. 'ചോയ്ഞ്ചിങ് ഇന്ത്യ' എന്ന അദ്ദേഹത്തിന്റെ പുസ്തക പ്രകാശനത്തിനിടെയായിരുന്നു മന്‍മോഹന്‍ സിങ് ഇത്തരമൊരു ചോദ്യം ഉന്നയിച്ചത്. സംസാരിക്കാത്ത പ്രധാന മന്ത്രിയാണെന്ന് ജനങ്ങള്‍ തന്നെക്കുറിച്ചു പറയാറുണ്ടെങ്കിലും മാധ്യമങ്ങളോടു സംസാരിക്കാന്‍ താന്‍ ഒരിക്കലും മടി കാണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വിവാദ വിഷയങ്ങളില്‍ പ്രതികരിക്കാതിരിക്കുമ്പോള്‍ തന്നെ ഒന്നും മിണ്ടാത്ത പ്രധാനമന്ത്രിയെന്ന് തന്നെ പരിഹസിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. എല്ലാ വിദേശപര്യടനങ്ങള്‍ക്കു ശേഷവും താന്‍ പത്രസമ്മേളനം നടത്താറുണ്ടായിരുന്നെന്നും എന്നാല്‍ 2014ല്‍ അധികാരത്തില്‍ വന്ന ശേഷം മോദി ഒരു പത്രസമ്മേളനം പോലും നടത്തിയിട്ടില്ലെന്നും മന്‍മോഹന്‍ സിങ് കുറ്റപ്പെടുത്തി.
പത്തു വര്‍ഷം പ്രധാനമന്ത്രിയായ നിലയിലും ഒരു സാമ്പത്തിക ശാസ്ത്രജ്ഞന്‍ എന്ന നിലയിലുമുള്ള മന്‍മോഹന്‍ സിങിന്റെ ജീവിതമാണ് 'ചെയ്ഞ്ചിങ് ഇന്ത്യ' എന്ന പുസ്തകത്തില്‍ പറയുന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon