വാഷിംഗ്ടണ്‍: അമേരിക്ക-ചൈന വ്യാപാര ചര്‍ച്ചകള്‍ ജനുവരിയില്‍ നടക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര മേഖലയിലെ സഹകരണം വര്‍ധിപ്പിക്കുകയാണ് ചര്‍ച്ചകളുടെ ആത്യന്തിക ലക്ഷ്യമെന്ന് അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്റ്റീവ് നൂചിന്‍ വ്യക്തമാക്കി.
നികുതി വര്‍ധന ഒഴിവാക്കുന്നത് സംബന്ധിച്ചാകും ഇരു രാജ്യങ്ങളുടെയും നേതാക്കള്‍ പ്രധാനമായും ചര്‍ച്ചചെയ്യുകയെന്നും സ്റ്റീവ് നൂചിന്‍ പറഞ്ഞു. ചൈനയ്ക്കു മേലുള്ള നികുതി വര്‍ധിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തീരുമാനിച്ചതു മുതലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തില്‍ ഉലച്ചില്‍ തട്ടിയത്. ഇത്തവണയും ചര്‍ച്ചകള്‍ വിജയത്തിലെത്തിക്കാനായില്ലെങ്കില് വന്‍ നികുതി വര്‍ധന ഏര്‍പ്പെടുത്തുമെന്നാണ് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ നല്കുന്ന സൂചന. എന്നാല്‍ ഇത് സംബന്ധിച്ചോ ചര്‍ച്ചകള്‍ സംബന്ധിച്ചോ വൈറ്റ്ഹൗസ് ഔദ്യോഗിക പ്രതികരണങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ല.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon