ദുബെെ: പാക്കിസ്ഥാന്‍ സ്വദേശിനിയായ 13കാരിയെ പെണ്‍വാണിഭത്തിനായി ദുബെെയില്‍ എത്തിച്ച 49കാരനെതിരെ കേസ് . ഏറെ നാടകീയമായ സംഭവങ്ങള്‍ക്കൊടുവിലാണ് പ്രതി കുടുങ്ങിയത്. സ്ഥിരമായി പെണ്‍വാണിഭ കേന്ദ്രത്തില്‍ വരാറുള്ള മറ്റൊരു പാക്കിസ്ഥാന്‍ യുവാവിന് പെണ്‍കുട്ടിയോട് പ്രണയം തോന്നുകയും ഇയാള്‍ വിവരം പൊലീസില്‍ അറിയിക്കുകയും ഒടുവില്‍ പൊലീസ് എത്തി പെണ്‍കുട്ടിയെ രക്ഷിക്കുകയായിരുന്നു.
നിരവധി തവണ പെണ്‍കുട്ടിയുടെ സമ്മതത്തോടെ ഇവര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നാണ് യുവാവിന്റെ മൊഴി. ഇതേ തുടര്‍ന്ന് യുവാവിനെതിരെയും കേസുണ്ട്. ദുബൈ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയിലാണ് കേസ്. പെണ്‍കുട്ടിയുടെ പിതാവ് എന്ന വ്യാജേനയാണ് 49 വയസ്സുള്ള പ്രധാന പ്രതി കുട്ടിയെ ദുബൈയില്‍ എത്തിച്ചത്.
ദുബൈയിലെ അബു ഹൈലിലുള്ള പെണ്‍വാണിഭ കേന്ദ്രത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ രണ്ടു യുവതികളെയും പിടികൂടി. പതിമൂന്നുകാരിയെ ദുബൈയിലേക്ക് കടത്തിയ 49കാരനെതിരെ മനുഷ്യക്കടത്ത്, പെണ്‍വാണിഭകേന്ദ്രം നടത്തിപ്പ്, പീഡനം, പണം നല്‍കി ലൈംഗികതയ്ക്ക് സൗകര്യമൊരുക്കുക തുടങ്ങിയ കേസുകള്‍ ചുമത്തി കേസെടുക്കുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. 2018 സെപ്റ്റംബറിലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.
എതിര്‍പ്പ് പ്രകടിപ്പിച്ചാല്‍ പ്രധാന പ്രതി വടികൊണ്ട് ക്രൂരമായി മര്‍ദിക്കുമായിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കി. രണ്ടു വര്‍ഷം മുന്‍പാണ് പെണ്‍കുട്ടിയെ പാക്കിസ്ഥാനില്‍ നിന്നും ദുബൈയിലേക്ക് വിസിറ്റിങ് വിസയില്‍ കൊണ്ടുവന്നത്. പണത്തിനായി ഒരു ദിവസം തന്നെ വിവിധ രാജ്യക്കാരായ 11 പേര്‍ക്കൊപ്പംവരെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടേണ്ടി വന്നിട്ടുണ്ടെന്ന് പെണ്‍കുട്ടി പറയുന്നു. നാട്ടില്‍ വച്ചും യുഎഇയില്‍ എത്തിച്ചതിനു ശേഷവും അയാള്‍ തന്നെ പീഡിപ്പിച്ചു. വഴങ്ങിയില്ലെങ്കില്‍ വടികൊണ്ട് ക്രൂരമായി മര്‍ദിച്ചിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു.
പെണ്‍വാണിഭകേന്ദ്രത്തില്‍ നിത്യ സന്ദര്‍ശകനായിരുന്ന പാക്കിസ്ഥാന്‍ യുവാവ് കുട്ടിയുമായി പ്രണയത്തിലാകുകയും വിവാഹ വാഗ്ദാനം നല്‍കുകയും ചെയ്തിരുന്നു. ഇതിനിടെ പെണ്‍കുട്ടിയുടെ നാട്ടിലുള്ള സഹോദരന്‍ ഇയാളോട് കുട്ടിയെ രക്ഷിക്കണമെന്ന് അഭ്യര്‍ഥിച്ച് സന്ദേശം അയച്ചു. ഇതേതുടര്‍ന്ന് യുവാവ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
കുട്ടിക്ക് വിവാഹ വാഗ്ദാനം നല്‍കി സമ്മതത്തോടെ ലൈംഗികമായി ഉപയോഗിച്ചതിന് ഈ യുവാവിനെതിരെയുള്ള കേസ് കോടതിയില്‍ വാദം നടക്കുകയാണ്. പിടിയിലായ മറ്റു രണ്ടു പേര്‍ 23 വയസ്സുള്ള പാക്ക് സ്വദേശികളാണ്. ഇവരെ നാട്ടിലെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ നല്‍കിയാണ് ദുബൈയിലേക്ക് കടത്തിയതെന്ന് യുവതികള്‍ കോടതിയില്‍ പറഞ്ഞു.
കുട്ടിയെ ശാരീരിക ഉപദ്രവം നടത്തിയിട്ടില്ലെന്നും പീഡിപ്പിച്ചിട്ടില്ലെന്നും 49 കാരനായ പ്രതി കോടതിയില്‍ പറഞ്ഞു. അതേസമയം കുട്ടിയെ പെണ്‍വാണിഭത്തിനായി നാട്ടില്‍ നിന്ന് കടത്തിയതാണെന്നും പണം നല്‍കി ചൂഷണം ചെയ്തിട്ടുണ്ടെന്നും ഇയാള്‍ കോടതില്‍ സമ്മതിച്ചു. പെണ്‍കുട്ടിയുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചതവ് ഏറ്റതായി ഫോറന്‍സിക് രേഖകളിലുണ്ട്. ഇത് മര്‍ദനത്തിന്റെ ഭാഗമായിട്ട് ഉണ്ടായതാണെന്ന് കരുതുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon