ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി 15ന് തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. കേന്ദ്ര ടൂറിസം മന്ത്രാലയം സ്വദേശി ദര്‍ശന്‍ പദ്ധതിയനുസരിച്ച് പൂര്‍ത്തിയാക്കിയ പദ്ധതികള്‍ മോദി ഉദ്ഘാടനം ചെയ്യും. കേന്ദ്ര സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനമാണ് ഇത് സംബന്ധിച്ച വിവരം അറിയിച്ചത്.
വൈകിട്ട് ഏഴിനും ഒന്‍പതിനും ഇടയ്ക്കായിരിക്കും പ്രധാനമന്ത്രിയുടെ ഷേത്രദര്‍ശനം. ടൂറിസം പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, കേന്ദ്ര ടൂറിസം സെക്രട്ടറി യോഗേന്ദ്ര ത്രിപാഠി , സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ശശി തരൂര്‍ എംപി, വി.എസ്. ശിവകുമാര്‍ എംഎല്‍എ, മേയര്‍ വികെ പ്രശാന്ത് എന്നിവര്‍ പങ്കെടുക്കും.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon