തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ കേരള സന്ദര്‍ശനത്തെ തുടര്‍ന്ന് 29 ന് നിയമസഭ ചേരില്ല. പ്രതിപക്ഷത്തിന്റെ ആവശ്യം പരിഗണിച്ചാണ് ചൊവ്വാഴ്ചത്തെ നിയമസഭാ സമ്മേളനം മാറ്റിയത്. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നിയമസഭയിലെ നന്ദിപ്രമേയ ചര്‍ച്ച രണ്ട് ദിവസമാക്കി ചുരുക്കി. യുഡിഎഫിന്റെ ആവശ്യപ്രകാരം രാഹുലെത്തുന്ന 29നു നിയമസഭ ചേരേണ്ടതില്ലെന്ന് കാര്യോപദേശക സമിതി യോഗത്തില്‍ ധാരണയായി.
28 മുതല്‍ 30 വരെയായിരുന്നു നേരത്തെ നന്ദിപ്രമേയ ചര്‍ച്ച നിശ്ചയിച്ചിരുന്നത്. 28നും 30നുമായി ചര്‍ച്ച നടത്തി നന്ദിപ്രമേയം പാസാക്കും. ബജറ്റ് അവതരണത്തിന്റെ തൊട്ടടുത്ത ദിവസമായ ഫെബ്രുവരി ഒന്നിനും 12നും സഭ ചേരാനും ധാരണയായി. 31ന് ബജറ്റ് അവതരണത്തിന് ശേഷം നാലിന് ചേരാനായിരുന്നു നേരത്തേയുള്ള തീരുമാനം. എന്നാല്‍, ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച് ആദ്യം എത്താന്‍ സാധ്യതയുള്ളതിനാല്‍, നാല് മാസത്തേക്കുള്ള വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കി തല്ക്കാലം അനിശ്ചിതകാലത്തേക്കു സഭ പിരിയേണ്ട സാഹചര്യമാണ്. വോട്ട് ഓണ്‍ അക്കൗണ്ട് കൂടി പാസാക്കേണ്ടതിനാലാണ് രണ്ടു ദിവസം അധികമായി സഭ ചേരുന്നത്.
സഹകരണഭേദഗതി ബില്‍ ഒന്നിന് ചര്‍ച്ചയ്ക്കെടുക്കും. ഫെബ്രുവരി ഏഴിന് ശേഷം 12ന് കൂടി ചേര്‍ന്ന് വോട്ട് ഓണ്‍ അക്കൗണ്ടും ധനവിനിയോഗബില്ലും പാസാക്കി സഭ പിരിയും. നേരത്തെ ഏഴിനു നിയമസഭ ചേരാനായിരുന്നു ധാരണ.
തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശന പരിപാടികളില്‍ പ്രതിപക്ഷത്തെ മിക്ക എംഎല്‍എമാരും പങ്കെടുക്കുന്നുണ്ട്. ഇതേ തുടര്‍ന്ന്, സഭ മാറ്റിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടുകയായിരുന്നു. ഫെബ്രുവരി ഒന്നാം തിയതിയിലേക്കാണ് സഭ മാറ്റിവച്ചത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon