പുണെ: ഉള്ളിയുടെ ഏറ്റവുംവലിയ മൊത്ത വിപണിയായ നാസിക്കില്‍ വലിയ ഉള്ളിയുടെവില കിലോഗ്രാമിന് 50 പൈസ ആയി . ഈയിടെ ഉള്ളിക്ക് ലഭിച്ച ഉയര്‍ന്ന വില കിലോഗ്രാമിന് മൂന്നുരൂപയാണെന്ന് കര്‍ഷകര്‍ പറയുന്നു.പഴയ സ്റ്റോക്ക് ഡിസംബറിലാണ് വിറ്റഴിക്കുകയെന്നും അതിനാലാണ് വില വന്‍തോതില്‍ കുറഞ്ഞതെന്നും പുണെയിലെ അഗ്രിക്കള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മറ്റി അറിയിച്ചു. 30 മുതല്‍ 40 ടണ്‍വരെ വലിയ ഉള്ളിയാണ് ദിവസവും വിപണിയിലെത്തുന്നത്.ഉള്ളിവാങ്ങാന്‍ ആളില്ലെന്നാണ് അഹമദ്‌നഗറിലെ ഒരു കര്‍ഷകന്‍ പറയുന്നത്. ചന്ദനഗര്‍ മൊത്തവിപണിയില്‍ മൂന്നുടണ്‍ ഉള്ളി കിലോഗ്രാമിന് 50 പൈസയ്ക്ക് വിറ്റതായി അദ്ദേഹം പറയുന്നു.
http://bit.ly/2wVDrVvവലിയ ഉള്ളിയുടെ വില കിലോഗ്രാമിന് 50 പൈസ
Next article
ആരാധകരുമായി സന്തോഷം പങ്കിട്ട് മോഹന്‍ലാല്‍
Previous article
7 ways to search without using Google
This post have 0 komentar
EmoticonEmoticon