കൊച്ചി: നെട്ടൂരിലെ കൊലപാതകം ആസൂത്രിതമായിരുന്നു എന്ന് പ്രതികളുടെ മൊഴി. അര്‍ജ്ജുനനെ വീട്ടില്‍ നിന്നു വിളിച്ചിറക്കി കൊണ്ടുപോയി രണ്ടു മണിക്കൂറിനുള്ളില്‍ കൊലപാതകം നടത്തിയെന്നാണ് വ്യക്തമായിരിക്കുന്നത്. അര്‍ജ്ജുനോടൊപ്പം, പ്രതികളിലൊരാളായ നിപിന്റെ സഹോദരന്‍ ബൈക്കില്‍ യാത്ര ചെയ്യവെ അപകടത്തില്‍പ്പെട്ട് മരിച്ച് ഒരു വര്‍ഷം തികയുന്ന ദിവസമായിരുന്നു ജൂലൈ രണ്ട്. അന്നു തന്നെ കൃത്യം നടത്താന്‍ നിപിനും സുഹൃത്തുക്കളും കാത്തിരിക്കുകയായിരുന്നു.
വീട്ടില്‍ നിന്നും രാത്രി 10 മണിയ്ക്ക് വിളിച്ചിറക്കിക്കൊണ്ടുപോയ അര്‍ജുനെ രണ്ടു മണിക്കൂറിനുള്ളില്‍ വകവരുത്തി. പട്ടികയ്ക്കും കല്ലിനും തലയ്ക്കടിച്ചായിരുന്നു കൊലപാതകം. തുടര്‍ന്ന് നെട്ടൂര്‍ റെയില്‍വേസ്റ്റേഷനു സമീപമുള്ള ചതുപ്പില്‍ താഴ്ത്തി. വീട്ടില്‍ നിന്നും അര്‍ജ്ജുനെ വിളിച്ചിറക്കിക്കൊണ്ടുപോയ സുഹൃത്തുക്കളില്‍ സംശയം തോന്നിയ അര്‍ജുന്റെ ബന്ധുക്കള്‍ ഇവരെ വീട്ടിലെത്തിച്ച് വിവരങ്ങള്‍ ആരാഞ്ഞെങ്കിലും ഭാവഭേദമില്ലാത്ത മറുപടികളാണ് പ്രതികള്‍ നല്‍കിയിരുന്നത്. തുടര്‍ന്ന് പോലീസിന് കൈമാറിയെങ്കിലും ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. കുടുംബത്തെ പരിഹസിയ്ക്കുന്ന ഇടപെടലാണ് വിഷയത്തില്‍ പൊലീസിന്റെ ഭാഗത്തു നിന്നുമുണ്ടായതെന്ന് അര്‍ജുന്റെ അച്ഛന്‍ പറയുന്നത്. എന്നാല്‍ അന്വേഷണത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് പോലീസ് വാദം. മൊബൈല്‍ ഫോണ്‍ പച്ചക്കറി വാഹനത്തില്‍ കയറ്റിവിട്ടതിനാല്‍ അര്‍ജുന്‍ നാട്ടില്‍ നിന്നു മാറി നില്‍ക്കുകയാണെന്ന് പൊലീസ് തെറ്റിദ്ധരിക്കുകയായിരുന്നു.
റോണി, നിപിന്‍, അനന്ദു, അജിത് കുമാര്‍, എന്നിവര്‍ക്കൊപ്പം പ്രായപൂര്‍ത്തിയാവാത്ത ഒരാളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികള്‍ പൊലീസിനോട് കുറ്റസമ്മതവും നടത്തി. കുമ്പളം, നെട്ടൂര്‍ മേഖലകളില്‍ യുവാക്കള്‍ക്കിടയിലെ ലഹരി മാഫിയയുടെ സ്വാധീനവും കൃത്യത്തിന് പിന്നിലുണ്ടെന്നാണ് പൊലീസ് നല്‍കുന്ന സൂചന.
This post have 0 komentar
EmoticonEmoticon