അഹമ്മദാബാദ്: ലെയ്സ് നിര്‍മാണത്തിനായി ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങ് കൃഷി ചെയ്തെന്ന ആരോപിച്ച് കര്‍ഷകര്‍ക്കെതിരെ ഫയല്‍ ചെയ്ത കേസില്‍ കോടതിക്ക് പുറത്തുവച്ച് പ്രശ്നം പരിഹരിക്കാന്‍ തയ്യാറാണെന്ന് പെപ്സികോ. ഗുജറാത്തിലെ കര്‍ഷകര്‍ ലെയ്സ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങ് വെറൈറ്റിയായ എഫ്എല്‍ 2027 (എഫ്സി- 5) കൃഷി ചെയ്തുവെന്നാണ് പെപ്സികോ ആരോപിക്കുന്നത്. 2001 ലെ പ്ലാന്‍റ് പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്‍റ് വെറൈറ്റിസ് ആന്‍ഡ് ഫാര്‍മേഴ്സ് റൈറ്റ്സ് ആക്ട് പ്രകാരം ഇത് കുറ്റകരമാണെന്നാണ് പെപ്സികോയുടെ വാദം.
ഇതിനെ തുടര്‍ന്നാണ് അഹമ്മദാബാദിലെ കൊമേഴ്ഷ്യല്‍ കോടതിയില്‍ നടന്ന വാദത്തില്‍ കോടതിക്ക് പുറത്ത് പ്രശ്നം പരിഹരിക്കാന്‍ തയ്യാറാണെന്ന് പെപ്സികോ അറിയിച്ചു.
കര്‍ഷകര്‍ രജിസ്റ്റേര്‍ഡ് എഫ്സി -5 വെറൈറ്റി ഉരുളക്കിഴങ്ങ് വിത്തുകള്‍ വാങ്ങാമെന്നും അത് കമ്പനിക്ക് തന്നെ വില്‍ക്കാമെന്നും കരാറില്‍ ഒപ്പുവയ്ക്കുകയാണെങ്കില്‍ കേസ് പിന്‍വലിക്കാന്‍ തയ്യാറാണെന്ന് പെപ്സിയുടെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon