കൊച്ചി: ആഗോള വിപണിയിലെ അസംസ്‌കൃത എണ്ണവില വര്‍ദ്ധിച്ചതോടു കൂടി ഇന്ത്യയിലെ പെട്രോള്‍, ഡീസല്‍ വില കൂടാന്‍ സാധ്യതയേറി. രണ്ടാഴ്ച മുമ്പുള്ളതിനേക്കാള്‍ അസംസ്‌കൃത എണ്ണവില ഉയര്‍ന്നത് 20 ശതമാനമാണ്. ഇതേ അനുപാതത്തില്‍ തന്നെ പെട്രോള്‍,ഡീസല്‍ വിലകളും വര്‍ദ്ധിക്കുമെന്നാണ് വിപണികള്‍ സൂചിപ്പിക്കുന്നത്.
കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 70.38 രൂപയും ഡീസലിന് 65.62 രൂപയുമായിരുന്നു ബുധനാഴ്ച. കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ധന വില ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലായിരുന്നു. മൂന്നു മാസം കൊണ്ട് പെട്രോളിന് 13 രൂപയിലേറെയും ഡീസലിന് 11 രൂപയിലേറെയും കുറഞ്ഞിട്ടുണ്ട്. അസംസ്‌കൃത എണ്ണവില 50 ഡോളറിലേക്ക് താഴ്ന്നതോടെയാണ് ഇത്. ആഗോള വിപണിയിലെ വിലത്തകര്‍ച്ചയ്‌ക്കൊപ്പം ഡോളറിനെതിരേ രൂപ സ്ഥിരത കൈവരിക്കുക കൂടി ചെയ്തതാണ് നേട്ടമായത്.
എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് ജനുവരി ഒന്നു മുതല്‍ ഉത്പാദനം കുറച്ചതാണ് വില ഉയരാന്‍ കാരണമായിത്തീര്‍ന്നത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon