ads

banner

Tuesday, 22 January 2019

author photo

ബംഗളുരു: കര്‍ണാടകയിലെ കാര്‍വാറില്‍ ബോട്ട് മുങ്ങി എട്ട് യാത്രക്കാര്‍ മരിച്ചു. ഏഴ് പേരെ കാണാതായി. 33 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്.

ഇതില്‍ 18 പേരെ ഉടനെ തന്നെ രക്ഷപ്പെടുത്തി. 14 പേരെ മത്സ്യതൊഴിലാളികളും 4 പേരെ കോസ്റ്റുഗാര്‍ഡുമാണ് രക്ഷപ്പെടുത്തിയത്.

കാര്‍വാര്‍ ജില്ലയിലെ ഒരു ദ്വീപിലുള്ള ക്ഷേത്രത്തിലേക്ക് പോയതായിരുന്നു ബോട്ടിലുണ്ടായിരുന്നവര്‍. ഇവര്‍ തിരികെ വരുമ്ബോഴാണ് അപകടം. 

മത്സ്യത്തൊഴിലാളികളും തീരസംരക്ഷണസേനയും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ എട്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. ബാക്കിയുള്ളവര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രക്ഷാ പ്രവര്‍ത്തനത്തിന് നേവിയും എത്തിയിട്ടുണ്ട്.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement