മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ ഹിഡാല്‍ഗോയില്‍ എണ്ണമോഷണത്തിനിടെയുണ്ടായ വന്‍സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 89 ആയി ഉയര്‍ന്നു. അപകടത്തില്‍ 71 പേര്‍ക്കു പരിക്കേറ്റിരുന്നു.
മെക്സിക്കോ സിറ്റിക്കു 105 കിലോമീറ്റിര്‍ വടക്ക് ഹിഡാല്‍ഗോ സംസ്ഥാനത്തെ ത്ലഹുവേലിപാന് പട്ടണത്തില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു ദുരന്തം. ചോര്‍ച്ചയുണ്ടായ പൈപ്പ്ലൈനില്‍നിന്ന് പ്രദേശവാസികള്‍ എണ്ണ മോഷ്ടിക്കുന്നതിനിടെ പൊട്ടിത്തെറിയും തീപിടിത്തവും ഉണ്ടാവുകയായിരുന്നു.
ഇന്ധന മോഷ്ടാക്കള്‍ പൈപ്പ് ലൈന്‍ തുരന്നതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇക്കാര്യം പെട്രോളിയം കമ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. മോഷ്ടാക്കളുടെ കേന്ദ്രമായ ഇവിടെ പൈപ്പ് ലൈന്‍ തുളച്ചുള്ള പെട്രോള്‍ ചോര്‍ത്തല്‍ പതിവാണ്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon