വാഷിങ്ടണ്‍:കുട്ടികൾക്ക് തങ്ങളുടെ കഴിവിനനുസരിച്ച് വിദ്യാഭ്യാസം നൽകാനും, അതിനാവശ്യമായ പണം നൽകാനും രക്ഷിതാക്കൾക്ക് ബാധ്യതയുണ്ടെന്നും ആ പണം മക്കളോട് തിരികെ ചോദിക്കാൻ അവകാശമില്ലെന്നും സുപ്രീംകോടതിയുടെ സുപ്രധാന വിധി.
മകന് അമേരിക്കയിൽ ഉന്നത വിദ്യാഭ്യാസം നൽകാൻ ചിലവായ 29 ലക്ഷം രൂപ മകൻ തിരികെ നൽകാതെ വഞ്ചിച്ചു എന്ന പിതാവിന്റെ പരാതിയിലാണ് സുപ്രീംകോടതിയുടെ ഈ പ്രധാന നിരീക്ഷണം. മക്കൾക്ക് വിദ്യാഭ്യാസം നൽകുക എന്നതും, അതിനു ആവശ്യമായ പണം തങ്ങളുടെ കഴിവിനനുസരിച്ച് നൽകുക എന്നതും രക്ഷിതാക്കളുടെ ബാധ്യതയും , ഉത്തരവാദിത്വവുമാണ്. അത്തരത്തിൽ പണം വിദ്യാഭ്യാസത്തിനായി ഉപയോഗിച്ച് കഴിഞ്ഞാൽ അതിനു നിങ്ങളുടെ മക്കൾ നിങ്ങളോടു കടപ്പെട്ടിരിക്കും, പക്ഷെ അതൊരു നിയമപരമായി ഇടപാടല്ല.
മക്കളോടുള്ള സ്നേഹത്തിന്റെയും, കരുതലിന്റെയും, ഇഷ്ട്ടത്തിന്റെയുമൊക്കെ ഭാഗമായാണ് അത്തരത്തിൽ വിദ്യാഭ്യാസത്തിനായി രക്ഷിതാക്കൾ പണം നൽകുന്നത്. പണം നൽകി വിദ്യാഭ്യാസം നൽകിയ ശേഷം തിരികെ ലഭിക്കാൻ കേസ് കൊടുക്കാൻ രക്ഷിതാക്കൾക്ക് അവകാശമില്ലെന്നും കോടതി പറഞ്ഞു.
വിദ്യാഭ്യാസത്തിനായി ചിലവാക്കിയ പണം മക്കൾ തിരികെ നൽകാത്തത് വഞ്ചനയുടെയോ,ഏതെങ്കിലും എഗ്രിമെൻറിന്റെയോ ഭാഗമല്ലെന്നും അത് തിരികെ ചോദിച്ചു കേസുകൊടുക്കാൻ രക്ഷിതാക്കൾക്ക് അവകാശമില്ലെന്നും കോടതി വിധിച്ചു.
അമേരിക്കയിൽ പഠിക്കുന്നതിനു അച്ഛൻ മകന് നൽകിയ 29 ലക്ഷം രൂപ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് മകനെതിരെ നൽകിയ കേസിലാണ് കോടതിയുടെ ഇടപെടൽ. പണം കൊടുത്തും വാങ്ങിയുമുള്ള പരിഹാരങ്ങൾ ഇത്തരം കേസുകളിൽ സാധ്യമല്ലെന്നും കോടതി പറഞ്ഞു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon