മകരവിളക്കിനു നട തുറന്ന ശേഷം സന്നിധാനത്ത് 6 ദിവസത്തെ വരുമാനത്തിൽ 9.15 കോടിയുടെ കുറവ്. ഞായറാഴ്ച വരെയുള്ള മകരവിളക്കു കാലത്തെ ആകെ വരുമാനം 20.49 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇതേ സമയത്ത് 29.64 കോടി രൂപയായിരുന്നു. അതേസമയം, മകരവിളക്കിനു മുൻവർഷത്തേക്കാൾ തീർഥാടകർ എത്തുമെന്നും വരുമാനനഷ്ടം കുറച്ചു കൊണ്ടുവരാൻ കഴിയുമെന്നാണ് ദേവസ്വം ബോർഡിന്റെ വിലയിരുത്തൽ.
അരവണ വിറ്റുവരവിലൂടെ കഴിഞ്ഞ വർഷം 10.22 കോടി ലഭിച്ചപ്പോൾ ഇത്തവണ 9.43 കോടി. അപ്പം വിറ്റുവരവ് 96.52 ലക്ഷം. കഴിഞ്ഞ വർഷം ഇത് 1.58 കോടിയായിരുന്നു. കാണിക്ക ഇനത്തിൽ ഇത്തവണ 8.06 കോടി കിട്ടിയപ്പോൾ കഴിഞ്ഞ വർഷം 9.51 കോടി ലഭിച്ചു. മാളികപ്പുറത്തെ വരുമാനം ഇത്തവണ 18.54 ലക്ഷമാണ്. കഴിഞ്ഞ വർഷം ഇത് 15.75 ലക്ഷം.
മുറിവാടക ഇനത്തിൽ 28.93 ലക്ഷമാണ് ഇത്തവണ കിട്ടിയത്. കഴിഞ്ഞ വർഷം അത് 38.57 ലക്ഷം. നെയ്യഭിഷേകത്തിലൂടെ ഇത്തവണ 26.45 ലക്ഷം കിട്ടി. കഴിഞ്ഞ വർഷം 28.67 ലക്ഷം. വെള്ളനിവേദ്യത്തിലൂടെ 50,940 രൂപ ഇത്തവണ കിട്ടിയപ്പോൾ കഴിഞ്ഞ വർഷം 81,020 രൂപ.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon