ഭോപ്പാല്‍ : മുഖ്യമന്ത്രി കമല്‍നാഥിനെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് മധ്യപ്രദേശില്‍ സര്‍ക്കാര്‍ സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍. ജബല്‍പൂരിലെ കനിഷ്ഠ ബുനിയാഡി മിഡില്‍ സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ മുകേഷ് തിവാരിയെയാണ് ജില്ലാ കളക്ടര്‍ സസ്‌പെന്‍ഡ് ചെയ്തത്.
കമല്‍നാഥിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ മുകേഷ് തിവാരി പ്രസംഗിച്ചുവെന്നാണ് ആരോപണം. മനോജ് തിവാരി പ്രസംഗിക്കുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
ഈ വീഡിയോ പരിശോധിച്ചപ്പോള്‍ ഹെഡ്മാസ്റ്റര്‍ കുറ്റക്കാരനാണെന്ന് പ്രാഥമികമായി കണ്ടെത്തിയതിനാലാണ് സസ്‌പെന്‍ഷന്‍ നല്‍കിയതെന്നാണ് കളക്ടര്‍ ചാവി ഭരദ്വാജിന്റെ ഉത്തരവില്‍ പറയുന്നത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon