ads

banner

Sunday, 29 December 2019

author photo

ലക്‌നോ: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് നേരെയുണ്ടായ പോലീസ് നടപടിക്കെതിരെ കോണ്‍ഗ്രസ് മനുഷ്യാവാകാശ കമ്മീഷന് പരാതി നല്‍കി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിനിടെ അറസ്റ്റിലായ മുന്‍ ഐപിഎസ് ഓഫിസറിന്‍റെ വീട് സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു പ്രിയങ്കയ്ക്ക് നേരെ പോലീസ് നടപടി ഉണ്ടായത്. 

സന്ദർശനത്തിന് എത്തിയ പ്രിയങ്കയുടെ വാഹനം പൊലീസ് തടഞ്ഞു. വാഹനം തടഞ്ഞതിനെ തുടര്‍ന്ന് ഇറങ്ങി നടന്ന പ്രിയങ്കയെ പൊലീസ് വീണ്ടും തടഞ്ഞു. ഇതിനിടെ കഴുത്തിന് ചുറ്റിപ്പിടിക്കുകയായിരുന്നു. പ്രിയങ്ക ഗാന്ധി തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.

എന്നാല്‍, മോശമായി പെരുമാറിയിട്ടില്ലെന്ന നിലപാടിലാണ് ഉത്തര്‍പ്രദേശ് പൊലീസ്. മര്‍ദിച്ചെന്ന പ്രിയങ്കയുടെ ആരോപണം ശരിയല്ലെന്ന് സുരക്ഷ ചുമതലയുണ്ടായിരുന്ന സര്‍ക്കിള്‍ ഓഫീസര്‍ ഡോ. അര്‍ച്ചന സിംഗ് പറഞ്ഞു. താന്‍ തന്റെ കടമയാണ് ചെയ്തതെന്നും അവര്‍ പറഞ്ഞു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement