കൊച്ചി: നടന്‍ ഷെയ്ന്‍ നിഗവും നിര്‍മാതാക്കളും തമ്മിലുള്ള പ്രശ്നം പരിഹരിക്കാന്‍ ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മ വീണ്ടും ഇടപെടുന്നു. ജനുവരി 9ന് കൊച്ചിയിൽ ചേരുന്ന 'അമ്മ' നിർവാഹക സമ്മിതി യോഗത്തിൽ ഷെയ്ൻ നിഗം വിഷയം ചർച്ച ചെയ്യും. ഇതിന് ശേഷം നിര്‍മാതാക്കളുമായി ചര്‍ച്ച നടത്തുന്നതടക്കമുള്ള കാര്യങ്ങളില്‍ അമ്മ തീരുമാനമെടുക്കും.
ഷെയ്നുമായി ഇനി ചര്‍ച്ചക്കില്ലെന്ന് നേരത്തെ നിര്‍മാതാക്കളുടെ സംഘടന വ്യക്തമാക്കിയിരുന്നു. എന്നാല്‍, താരസംഘടനയായ അമ്മയുമായി പ്രശ്നം ചര്‍ച്ച ചെയ്യാമെന്നാണ് നിര്‍മാതാക്കളുടെ സംഘടനയുടെ നിലപാട്. നേരത്തെ ഇതുസംബന്ധിച്ച വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് സിനിമ സംഘടനകള്‍ക്ക് നടന്‍ ഷെയ്ന്‍ നിഗം കത്തയച്ചിരുന്നു.
'അമ്മ', നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍, സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്ക എന്നിവര്‍ക്കാണ് ഖേദപ്രകടനം അടങ്ങുന്ന കത്ത് ഇ-മെയിലായി അയച്ചത്. നിര്‍മാതാക്കളെ മനോരോഗികള്‍ എന്നു വിളിച്ചതില്‍ ഷെയ്ന്‍ കത്തിലൂടെ മാപ്പു പറഞ്ഞിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon