ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയം . ഓസ്‌ട്രേലിയ ഉയർത്തിയ 299 റൺസിന്റെ വിജയലക്ഷ്യം നാല് പന്തുകളും ബാക്കിനിൽക്കെ നാല് വിക്കറ്റ് നഷ്ട്ടത്തിൽ മറികടന്നു .ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ തകർപ്പൻ സെഞ്ചുറിയും എം എസ് ധോണിയുടെ ഫിഫ്റ്റിയുമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത് . കോഹ്ലി 112 പന്തിൽ 104 റൺസ് നേടി പുറത്തായപ്പോൾ ധോണി 54 പന്തിൽ 55 റൺസ് നേടി പുറത്താകാതെ നിന്നു. 14 പന്തിൽ 25 റൺസ് നേടിയ ദിനേശ് കാർത്തിക് ധോണിയ്ക്ക് മികച്ച പിന്തുണ നൽകി. മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് ലഭിച്ചത് . ധവാൻ 28 പന്തിൽ 32 ഉം രോഹിത് ശർമ 52 പന്തിൽ 43 റൺസും നേടി മികച്ച പ്രകടനം കാഴ്ച്ചവെച്ചു .
ഓസ്‌ട്രേലിയക്ക് വേണ്ടി ബെഹൻഡ്രോഫ്, റിച്ചാർഡ്‌സൺ, സ്റ്റോയിനിസ്, മാക്‌സ്‌വെൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. വിജയത്തോടെ പരമ്പരയിൽ 1-1 ന് ഓസ്‌ട്രേലിയക്കൊപ്പം ഇന്ത്യയെത്തി .
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon