വാഷിംഗ്ടണ്‍: മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില് കെട്ടാനുള്ള നീക്കത്തിന് പണം കണ്ടെത്താന്‍ അടവ് മാറ്റി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. രേഖകളില്ലാത്ത ഏഴ് ലക്ഷത്തോളം വരുന്ന അഭയാര്‍ഥികള്‍ക്ക് താത്കാലികമായി സംരക്ഷണമൊരുക്കാന്‍ തയാറാണെന്നാണ് ട്രംപിന്റെ വാഗ്ദാനം. പക്ഷേ, ഒരു നിബന്ധനയുണ്ട്. മതിലു കെട്ടാനുള്ള ഫണ്ടിലേക്ക് 5.7ബില്യണ്‍ ഡോളര്‍ തുക നല്‍കണം.
മതിലു കെട്ടാനുള്ള ഫണ്ടിലേക്ക് സംഭാവന നല്‍കുന്ന അഭയാര്‍ഥികള്‍ക്ക് മൂന്ന് വര്‍ഷത്തേക്കുള്ള സംരക്ഷണമൊരുക്കാന്‍ തയാറാണെന്നു ട്രംപ് അറിയിച്ചു. വൈറ്റ്ഹൗസില്‍ നിന്ന് നടത്തിയ 13 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള അഭിസംബോധനയിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം പ്രസിഡന്റ് സംസാരിക്കുന്നതിന് മുന്നേ തന്നെ വാഗ്ദാനങ്ങള്‍ ഒന്നും സ്വീകരിക്കില്ലെന്ന് സ്പീക്കര്‍ നാന്‍സി പെലോസി വ്യക്തമാക്കിയിരുന്നു. വാഗ്ദാനങ്ങള്‍ സ്വീകരിക്കാന്‍ തയാറല്ലെന്നും എന്നാല്‍ അഭയാര്‍ഥികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി ഇനിയും ശ്രമിക്കുമെന്നും ഡെമോക്രാറ്റിക് നേതാവും സെനറ്ററുമായ ചക് ഷൂമറും അറിയിച്ചു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon