വാഷിംഗ്ടണ്‍: യു എസില്‍ ഭരണസ്തംഭനം തുടരുന്നു. മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ കെട്ടണമെന്ന ആവശ്യത്തില്‍ ഡെമോക്രാറ്റുകള്‍ തടസം നിന്നാല്‍ സാമ്ബത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്നു ട്രംപ് വ്യക്തമാക്കി.
പദ്ധതിയ്ക്ക് എതിരു നിന്നാല്‍ മറ്റുള്ള ബില്ലുകളില്‍ ഒപ്പുവയ്ക്കില്ലെന്നും ട്രംപ് പറഞ്ഞു. സ്തംഭനം ഒരുപക്ഷെ മാസങ്ങളോ വര്‍ഷങ്ങളോ നീണ്ടേക്കും. അതിന് താന്‍ തയ്യാറെടുത്തു കഴിഞ്ഞെന്നും ട്രംപ് വ്യക്തമാക്കി. സുപ്രധാന ഡെമ്രോക്രാറ്റ് നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷമായിരുന്നു ട്രംപിന്റെ പ്രതികരണം.
യു.എസ് ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസി, മുതിര്‍ന്ന ഡെമോക്രാറ്റ് നേതാവ് ചക് ഷമര്‍ എന്നിവരാണ് ഡോണാള്‍ഡ് ട്രംപുമായി ചര്‍ച്ച നടത്തിയത്.
This post have 0 komentar
EmoticonEmoticon