തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിൽ മാറ്റം വരുത്തുന്നു എന്ന വാർത്ത വാസ്തവവിരുദ്ധമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. നിലവിലുള്ള സ്കൂൾ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പ് കുടുംബശ്രീയെ ഏൽപ്പിക്കാൻ പോകുന്നു എന്നും സമൂഹ അടുക്കള (community kitchen) രീതി ഏർപ്പെടുത്താൻ പോകുന്നു എന്നുമുള്ള വാർത്തകൾ പ്രചരിക്കുന്നത് സർക്കാരിൻറെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
നിലവിൽ സ്കൂളുകളിൽ പാചകത്തൊഴിലാളികൾ ഭക്ഷണം തയ്യാറാക്കുന്ന രീതിയിൽ ഒരു മാറ്റവും വരുത്താൻ സർക്കാർ ഇതുവരെ ആലോചിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon