തിരുവനന്തപുരം: വനിതാ മതിലില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി നല്‍കണമോ എന്നത് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ലെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍. വനിതാ മതിലിന് ആവശ്യമായ ഫണ്ട് പ്രാദേശിക അടിസ്ഥാനത്തില്‍ കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ് സംഘാടന ചുമതല. സഹകരിക്കുന്ന ജനപ്രതിനിധികളെ ഉപയോഗിച്ച് പരിപാടി സംഘടിപ്പിക്കും. വനിതാ മതിലിന് ശേഷം പ്രധാന സ്ഥലങ്ങളില്‍ പൊതുയോഗങ്ങളും നടത്തും.
പരിപാടിയുടെ വിജയത്തിനായി ജനപ്രതിനിധികളെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി കമ്മറ്റികളും രൂപീകരിച്ചു. വനിതാ മതിലിന്‍റെ പ്രചരണത്തിനായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. സര്‍ക്കാര്‍ ഖജനാവില്‍ നിന്നും വനിതാ മതിലിനായി പണം ചെലവഴിക്കില്ലെന്നും മന്ത്രി പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon