പരോക്ഷമായോ പ്രത്യക്ഷമായോ രാഷ്ട്രീയത്തിലേക്കില്ലെന്ന് തമിഴ് ചലച്ചിത്രതാരം തല അജിത്ത് വ്യക്തമാക്കി. രാഷ്ട്രീയവുമായി ബന്ധപ്പെട്ട ഒരു കാര്യത്തിനോടും തന്നെ ചേര്‍ത്ത് വെക്കേണ്ടതില്ലെന്നും അജിത്ത് കൂട്ടിച്ചേര്‍ത്തു.
അജിത്തിന്റെ ആരാധകരില്‍ ചിലര്‍ രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേര്‍ന്നുവെന്ന് ആരോപണമുണ്ടായിരുന്നു. അജിത്തിനെയും ആരാധകരെയും രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധപ്പെടുത്തി വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് താരം നിലപാട് വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പ് അടുത്ത് വരുബോള്‍ ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കുന്നത് തനിക്ക് രാഷ്ട്രീയത്തില്‍ താല്‍പര്യമുണ്ടെന്ന തെറ്റിദ്ധാരണയ്ക്കും ഇടയാക്കുമെന്ന് അജിത്ത് പറഞ്ഞു.
'ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ വോട്ട് ചെയ്യാന്‍ ക്യൂ നില്‍ക്കും എന്നത് മാത്രമാണ് തെരഞ്ഞെടുപ്പില്‍ തനിക്കുള്ള പങ്ക്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ പിന്തുണക്കാനോ വോട്ട് ചെയ്യാനോ ഞാന്‍ എന്റെ ആരാധകരെ നിര്‍ബന്ധിക്കുകയുമില്ല'. അജിത് പറയുന്നു.

This post have 0 komentar
EmoticonEmoticon